മോഡി സർക്കാരിന്റെ ശുചിത്വമിഷൻ ഇങ്ങനെയോ? കേന്ദ്രമന്ത്രിക്ക് വൃത്തിയാക്കാൻ ജീവനക്കാർ ചപ്പുചവറുകൾ വിതറി

ചപ്പുചവറുകൾ പെറുക്കി തലസ്ഥാനത്തെ തെരുവുകളും പരിസരവും ശുചിയായി സൂക്ഷിക്കുന്നവർ തന്നെ റോഡിൽ ചവറുകൾ വലിച്ചെറിഞ്ഞാലോ? ഡൽഹി റെഡ് ഫോർട്ടിന് മുന്നിൽ നടന്ന സംഭവമാണിത്. ശുചിത്വാചരണത്തിന്റെ ഭാഗമായി റോഡും പരിസരവും വൃത്തിയാക്കുന്ന കേന്ദ്ര മന്ത്രിമാർക്ക് വേണ്ടിയായിരുന്നു ഇത്.
 | 
മോഡി സർക്കാരിന്റെ ശുചിത്വമിഷൻ ഇങ്ങനെയോ? കേന്ദ്രമന്ത്രിക്ക് വൃത്തിയാക്കാൻ ജീവനക്കാർ ചപ്പുചവറുകൾ വിതറി

 
ന്യൂഡൽഹി: ചപ്പുചവറുകൾ പെറുക്കി തലസ്ഥാനത്തെ തെരുവുകളും പരിസരവും ശുചിയായി സൂക്ഷിക്കുന്നവർ തന്നെ റോഡിൽ ചവറുകൾ വലിച്ചെറിഞ്ഞാലോ? ഡൽഹി റെഡ് ഫോർട്ടിന് മുന്നിൽ നടന്ന സംഭവമാണിത്. ശുചിത്വാചരണത്തിന്റെ ഭാഗമായി റോഡും പരിസരവും വൃത്തിയാക്കുന്ന കേന്ദ്ര മന്ത്രിമാർക്ക് വേണ്ടിയായിരുന്നു ഇത്. പിന്നെ ചൂലുകൾ കയ്യിലേന്തി മന്ത്രിമാർ വൃത്തിയാക്കൽ ജോലികൾ ആരംഭിച്ചു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വാർത്തകളിലും ഇടംപിടിച്ചു.

കോർപ്പറേറ്റുകളേയും വ്യവസായ ശാലകളേയും രാജ്യത്തിന്റെ ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമാക്കണമെന്നാണ് സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി ശ്രീപഥ് നായിക് പറഞ്ഞത്. ‘സ്വച്ഛ് ഭാരത് മിഷന്റെ’ ഭാഗമായി സാംസ്‌കാരിക-ടൂറിസം വകുപ്പുകൾക്കൊപ്പം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും പങ്കാളികളായി.

നേരത്തെ വൃത്തിയാക്കപ്പെട്ട റോഡുകളിൽ മന്ത്രിമാരുടെ ആവശ്യപ്രകാരം ഉപയോഗ ശൂന്യമായ മിനറൽ വാട്ടർ കുപ്പികളും, കടലാസുകളും നിക്ഷേപിക്കുകയായിരുന്നു. അത് തന്നെയായിരുന്നു ‘സ്വച്ഛ് ഭാരത് മിഷനെതിരായുള്ള കോൺഗ്രസിന്റെ ആയുധവും. ഇവിടെ ചപ്പു ചവറുകൾ ഇടാൻ ശുചീകരണ പ്രവർത്തകർക്ക് നിർദേശം നൽകി എന്നാരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങളും അവർ പുറത്ത് വിട്ടു. ‘ആദ്യം ചവറുകൾ നിക്ഷേപിച്ചു, പിന്നെ ചൂലെടുത്തു, തുടർന്ന് ഫോട്ടോ’ മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ ട്വീറ്റ് ചെയ്തു. കേന്ദ്രമന്ത്രി ശ്രീപഥ് നായികിന്റെ നേതൃത്യത്തിൽ നടന്ന ശുചിത്വ ദിനാചരണത്തിന്റെ ഭാഗമായി നടന്ന സംഭവത്തിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 നാണ് നരേന്ദ്ര മോഡി സർക്കാരിന്റെ ശുചിത്വ മിഷൻ ആരംഭിക്കുക.