പെഷവാറിലെ മുസ്ലീംപള്ളിയിൽ ഭീകരാക്രമണം; പത്ത് മരണം

പാകിസ്ഥാനിലെ പെഷവാറിലെ മുസ്ലീംപള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ പത്തു പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു. പെഷവാറിലെ ഹയാതാബാദ് ജില്ലയിലെ ഷിയാ പള്ളിയിൽ ഇരച്ചു കയറിയ ഭീകരർ വിശ്വാസികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു.
 | 

പെഷവാറിലെ മുസ്ലീംപള്ളിയിൽ ഭീകരാക്രമണം; പത്ത് മരണം
പെഷവാർ:
പാകിസ്ഥാനിലെ പെഷവാറിലെ മുസ്ലീംപള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ പത്തു പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു. പെഷവാറിലെ ഹയാതാബാദ് ജില്ലയിലെ ഷിയാ പള്ളിയിൽ ഇരച്ചു കയറിയ ഭീകരർ വിശ്വാസികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. വെള്ളിയാഴ്ചയായതിനാൽ നിരവധി വിശ്വാസികൾ പള്ളിയിൽ എത്തിയിരുന്നു. ഭീകരർക്കെതിരെ കർശന നടപടിയുമായി നീങ്ങുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

താലിബാനുമായി ബന്ധമുള്ള സുന്നി തീവ്രവാദികൾ, ന്യൂനപക്ഷമായ ഷിയാ വിശ്വാസികളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് പാകിസ്ഥാനിൽ നിത്യസംഭവമായിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് ഷികാർപൂരിലെ ഷിയാ പള്ളിക്കു നേരെയുണ്ടായ ആക്രമണത്തിൽ അറുപത് പേരാണ് കൊല്ലപ്പെട്ടത്.