പത്തു വര്‍ഷ ചാലഞ്ച് ഡേറ്റ ശേഖരണത്തിനുള്ള തട്ടിപ്പോ? സംശയമുയര്‍ത്തി സോഷ്യല്‍ മീഡിയ വിദഗ്ദ്ധര്‍

ഫെയിസ്ബുക്കിലും മറ്റു സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലും ട്രെന്ഡ് ആയി മാറിയിരിക്കുന്ന പത്തു വര്ഷ ചാലഞ്ച് (#10YearChallenge) ഡേറ്റ ശേഖരണത്തിനുള്ള തട്ടിപ്പോ എന്ന് സംശയമുയരുന്നു. പത്തു വര്ഷങ്ങള്ക്കിടയിലുള്ള ചിത്രങ്ങള് അപ്ലോഡ് ചെയ്യാനുള്ള ചാലഞ്ചാണ് ഇത്. ഒട്ടേറെയാളുകള് തങ്ങളുടെ വിവിധ പ്രായത്തിലുള്ള ചിത്രങ്ങള് പങ്കുവെച്ച് ആവേശത്തോടെയാണ് ഈ ചാലഞ്ചില് പങ്കാളികളാകുന്നത്. എന്നാല് ഇത് യൂസര്മാരുടെ പല പ്രായങ്ങളിലുള്ള ചിത്രങ്ങള് ശേഖരിച്ച് ഫേഷ്യല് റെക്കഗ്നീഷന് (മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ) സങ്കേതത്തിന്റെ അടുത്ത ഘട്ടത്തില് ഉപയോഗിക്കാനുള്ള തന്ത്രമാണോ എന്ന സംശയമാണ് ഉയരുന്നത്.
 | 
പത്തു വര്‍ഷ ചാലഞ്ച് ഡേറ്റ ശേഖരണത്തിനുള്ള തട്ടിപ്പോ? സംശയമുയര്‍ത്തി സോഷ്യല്‍ മീഡിയ വിദഗ്ദ്ധര്‍

ഹൈദരാബാദ്: ഫെയിസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ട്രെന്‍ഡ് ആയി മാറിയിരിക്കുന്ന പത്തു വര്‍ഷ ചാലഞ്ച് (#10YearChallenge) ഡേറ്റ ശേഖരണത്തിനുള്ള തട്ടിപ്പോ എന്ന് സംശയമുയരുന്നു. പത്തു വര്‍ഷങ്ങള്‍ക്കിടയിലുള്ള ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാനുള്ള ചാലഞ്ചാണ് ഇത്. ഒട്ടേറെയാളുകള്‍ തങ്ങളുടെ വിവിധ പ്രായത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ആവേശത്തോടെയാണ് ഈ ചാലഞ്ചില്‍ പങ്കാളികളാകുന്നത്. എന്നാല്‍ ഇത് യൂസര്‍മാരുടെ പല പ്രായങ്ങളിലുള്ള ചിത്രങ്ങള്‍ ശേഖരിച്ച് ഫേഷ്യല്‍ റെക്കഗ്നീഷന്‍ (മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ) സങ്കേതത്തിന്റെ അടുത്ത ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള തന്ത്രമാണോ എന്ന സംശയമാണ് ഉയരുന്നത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്ന ചിത്രങ്ങള്‍ ശേഖരിച്ച് കമ്പനികള്‍ ഡേറ്റാബേസുകളിലാക്കി മറ്റു ടെക് കമ്പനികള്‍ക്ക് വിറ്റ് കാശാക്കിയേക്കാമെന്ന ആശങ്കയും ചിലര്‍ പങ്കിടുന്നു. സോഷ്യല്‍ മീഡിയയില്‍ നേരത്തേ തന്നെയുള്ള ചിത്രങ്ങളല്ലേ, അതിലിത്ര ആശങ്കപ്പെടാന്‍ എന്തിരിക്കുന്നു എന്നു ചോദിക്കുന്നവര്‍ക്കുള്ള മറുപടിയും ഇവരുടെ കൈവശമുണ്ട്. മിക്കയാളുകളും ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് ക്രമരഹിതമായായിരിക്കും. ഒരു പ്രൊഫൈല്‍ ചിത്രം അപ്ലോഡ് ചെയ്താല്‍ അത് ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്തതായിരിക്കും.

എന്നാല്‍ ഈ ചാലഞ്ചില്‍ പ്രത്യക്ഷപ്പെടുന്നത് മിക്കവാറും 10 വര്‍ഷത്തിനിടയില്‍ എടുത്ത ചിത്രങ്ങളായിരിക്കും. ഈ രണ്ടു ചിത്രങ്ങള്‍ ഒരു അല്‍ഗോരിതത്തില്‍ നല്‍കിയാല്‍ ഈ കാലയളവിനിടയില്‍ നിങ്ങളുടെ മുഖത്തിനുണ്ടായ മാറ്റങ്ങള്‍ കൃത്യമായി കണക്കാക്കാന്‍ സാധിക്കും. ഒരു പടികൂടി കടന്നു ചിന്തിച്ചാല്‍ ഭാവിയില്‍ നിങ്ങളുടെ മുഖം എങ്ങനെയായിരിക്കും എന്നു കൂടി സാങ്കേതികവിദ്യ പറഞ്ഞുതരും. അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പല ഗെയിമുകളും മീമുകളും ഡേറ്റ അടിച്ചു മാറ്റുന്നതിനുള്ള സോഷ്യല്‍ എന്‍ജിനീയറിംഗിന്റെ ഭാഗമായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ വിദഗ്ദ്ധയായ കെയ്റ്റ് ഒനീല്‍ പറയുന്നു.

അങ്ങനെയെങ്കില്‍ ഈ പുതിയ ചാലഞ്ചിനെയും നിഷ്‌കളങ്കമായി കാണാനാവില്ല. കാണാതായവരെ കണ്ടെത്താന്‍ ഫേഷ്യല്‍ റെക്കഗ്നീഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതു പോലെയുള്ള നല്ല കാര്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. പക്ഷേ, ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ ഡേറ്റ ഉപയോഗിച്ച് പോളിസി ഉടമകളുടെ പ്രായം നിര്‍ണ്ണയിക്കാന്‍ തുടങ്ങിയാല്‍ അത് നിങ്ങളുടെ പ്രീമിയം വര്‍ദ്ധിക്കുന്നതിനു വരെ കാരണമായേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.