പാക് എയറിന്റെ 16 എയർ ഹോസ്റ്റസുമാരെ കാനഡയിൽ കാണാതായി

പാക്കിസ്ഥാൻ എയർലൈൻസ് വിമാനത്തിലെ 16 എയർ ഹോസ്റ്റസുമാരെ കാനഡയിൽ കാണാതായതായി റിപ്പോർട്ട്. രാജ്യാന്തര വിമാനത്തിൽ കാനഡയിലേയ്ക്ക് പോയ ഇവരെക്കുറിച്ച് അഞ്ച് മാസമായിട്ടും യാതൊരു വിവരവുമില്ല.
 | 
പാക് എയറിന്റെ 16 എയർ ഹോസ്റ്റസുമാരെ കാനഡയിൽ കാണാതായി

 

കറാച്ചി: പാക്കിസ്ഥാൻ എയർലൈൻസ് വിമാനത്തിലെ 16 എയർ ഹോസ്റ്റസുമാരെ കാനഡയിൽ കാണാതായതായി റിപ്പോർട്ട്. രാജ്യാന്തര വിമാനത്തിൽ കാനഡയിലേയ്ക്ക് പോയ ഇവരെക്കുറിച്ച് അഞ്ച് മാസമായിട്ടും യാതൊരു വിവരവുമില്ല. ഇവർ ഒളിച്ച് കടന്നെന്നാണ് പ്രാഥമിക നിഗമനം. എന്തായാലും അന്താരാഷ്ട്ര ഏവിയേഷൻ നിയമപ്രകാരം ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

അച്ചടക്കമില്ലായ്മയും പരിശീലനത്തിന്റെ കുറവുമാണ് ജീവനക്കാരുടെ ഭാഗത്തു നിന്നുമുള്ള ഇത്തരം പ്രവൃത്തി വെളിവാക്കുന്നതെന്ന് എയർലൈൻ വക്താവ് പറയുന്നു. കഴിഞ്ഞ മാസം ഐഫോൺ 6 മോഡൽ സ്വന്തം ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിന്റെ പേരിൽ ഇതേ വിമാനത്തിലെ കാബിൻ ക്രൂ അംഗത്തെ കസ്റ്റംസ് ജീവനക്കാർ വിലക്കിയിരുന്നു.