മെക്‌സിക്കോയില്‍ 166 മനുഷ്യതലയോട്ടികള്‍ കണ്ടെത്തി; കൂട്ടക്കൊലയെന്ന് സൂചന

മെക്സിക്കോയില് 166 മനുഷ്യതലയോട്ടികള് കണ്ടെത്തി. കൂട്ടക്കൊലപാതകത്തിന് ശേഷം ഒന്നിച്ച് കുഴിച്ചുമൂടിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. സമീപ പ്രദേശത്ത് നിന്ന് കൊല്ലപ്പെട്ടവരുടേതെന്ന് കരുതുന്ന ഏതാനും തിരിച്ചറിയല് രേഖകളും കണ്ടെത്തിയിട്ടുണ്ട്. സുരക്ഷ കാരണങ്ങളാല് ഇവയുടെ വിശദവിവരങ്ങള് പുറത്തുവിട്ടിട്ടില്ല.
 | 

മെക്‌സിക്കോയില്‍ 166 മനുഷ്യതലയോട്ടികള്‍ കണ്ടെത്തി; കൂട്ടക്കൊലയെന്ന് സൂചന

മെക്സിക്കോ സിറ്റി: മെക്‌സിക്കോയില്‍ 166 മനുഷ്യതലയോട്ടികള്‍ കണ്ടെത്തി. കൂട്ടക്കൊലപാതകത്തിന് ശേഷം ഒന്നിച്ച് കുഴിച്ചുമൂടിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. സമീപ പ്രദേശത്ത് നിന്ന് കൊല്ലപ്പെട്ടവരുടേതെന്ന് കരുതുന്ന ഏതാനും തിരിച്ചറിയല്‍ രേഖകളും കണ്ടെത്തിയിട്ടുണ്ട്. സുരക്ഷ കാരണങ്ങളാല്‍ ഇവയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മെക്‌സിക്കോ സിറ്റിയില്‍ നിന്ന് മാറി വെരാക്രൂസ് ഉള്‍ക്കടല്‍ തീരത്താണ് തലയോട്ടികള്‍ കണ്ടെത്തിയതെന്നാണ് സൂചന. കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്ക് പുറത്ത് വന്നിട്ടില്ല. പ്രദേശത്തെ കൂടുതല്‍ സ്ഥലങ്ങള്‍ പരിശോധിച്ച് വരികയാണ്. വസ്ത്രങ്ങളുള്‍പ്പെടെയുള്ളവയും കണ്ടെത്തിയിട്ടുണ്ട്.

മയക്കുമരുന്ന് മാഫിയകളുടെ പ്രധാന താവളങ്ങളിലൊന്നാണ് വെരാക്രൂസ്. നിരവധി ഗ്യാംഗ് വെടിവെപ്പുകള്‍ പ്രദേശത്ത് നടന്നിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് തലയോട്ടികള്‍ കണ്ടെത്തിയത്. ഡ്രോണുകളും ഭൂമിയുടെ ഉള്ളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന റഡാറുകളും ഉപയോഗിച്ചായിരുന്നു തെരച്ചില്‍.