ഈജിപ്തിൽ കാർബോംബ് സ്‌ഫോടനം: 28 സൈനികർ കൊല്ലപ്പെട്ടു

ഈജിപ്തിലെ സിനായ് പ്രവിശ്യയിലുണ്ടായ കാർബോംബ് സ്ഫോടനത്തിൽ 28 സൈനികർ കൊല്ലപ്പെട്ടു. സിനായിലെ ഷെയ്ഖ് സുബൈദ് പട്ടണത്തിനടുത്തുള്ള ചെക്പോസ്റ്റിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടകവസ്തു നിറച്ച കാറിൽ എത്തിയ ചാവേർ സൈനികർക്ക് നേരെ കാർ ഇടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനത്തിൽ മുപ്പത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്.
 | 

ഈജിപ്തിൽ കാർബോംബ് സ്‌ഫോടനം: 28 സൈനികർ കൊല്ലപ്പെട്ടു
കെയ്‌റോ: ഈജിപ്തിലെ സിനായ് പ്രവിശ്യയിലുണ്ടായ കാർബോംബ് സ്‌ഫോടനത്തിൽ 28 സൈനികർ കൊല്ലപ്പെട്ടു. സിനായിലെ ഷെയ്ഖ് സുബൈദ് പട്ടണത്തിനടുത്തുള്ള ചെക്‌പോസ്റ്റിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടകവസ്തു നിറച്ച കാറിൽ എത്തിയ ചാവേർ സൈനികർക്ക് നേരെ കാർ ഇടിച്ചു കയറ്റുകയായിരുന്നു. സ്‌ഫോടനത്തിൽ മുപ്പത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്.

ആക്രമണത്തിന് പിന്നിൽ മുൻ പ്രസിഡന്റ് മുഹമ്മദ് മുർസിയുടെ അനുയായികളാണ് സംശയമുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രസിഡന്റ് അബ്ദൽ ഫത്താ അൽസിസി ദേശീയ പ്രതിരോധ കൗൺസിലിന്റെ അടിയന്തര യോഗം വിളിച്ചു ചേർത്തു.