ചൈനീസ് പട്ടണത്തിന് മേല്‍ മൂന്ന് സൂര്യന്‍മാര്‍! അപൂര്‍വ പ്രതിഭാസത്തിന്റെ വീഡിയോ കാണാം

ചൈനയിലെ തൂക്വിയാംഗിലെ മോഹെ പട്ടണം കഴിഞ്ഞ ദിവസം അപൂര്വമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചു.
 | 
ചൈനീസ് പട്ടണത്തിന് മേല്‍ മൂന്ന് സൂര്യന്‍മാര്‍! അപൂര്‍വ പ്രതിഭാസത്തിന്റെ വീഡിയോ കാണാം

ബെയ്ജിംഗ്: ചൈനയിലെ തൂക്വിയാംഗിലെ മോഹെ പട്ടണം കഴിഞ്ഞ ദിവസം അപൂര്‍വമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചു. പുലര്‍ച്ചെ 6.30 മുതല്‍ 9.30 വരെ പട്ടണത്തിന് മേല്‍ ഉദിച്ചു നിന്നത് മൂന്ന് സൂര്യന്‍മാരായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. യഥാര്‍ത്ഥ സൂര്യന്റെ ഇടതും വലതുമായി രണ്ട് ഫാന്റം സൂര്യന്‍മാരെ കാണുന്ന പ്രതിഭാസമാണ് ഇവിടെ സംഭവിച്ചതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

സണ്‍ഡോഗ് എന്ന് അറിയപ്പെടുന്ന ഒരു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ആണ് ഇതെന്ന് ശാസ്ത്രം വിശദീകരിക്കുന്നു. സൂര്യന് ചുറ്റും വലയങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് പലയിടത്തും സാധാരണമാണ്. ഇത്തരമൊരു വലയം തന്നെയാണ് സണ്‍ഡോഗ്. അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന ഐസ് പരലുകളിലൂടെ സൂര്യപ്രകാശം കടന്നുപോകുമ്പോഴാണ് നമുക്ക് ഈ മായക്കാഴ്ച ലഭിക്കുന്നത്.

ഐസ് ക്രിസ്റ്റലിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം 60 ഡിഗ്രി ചെരിയുകയും യഥാര്‍ത്ഥ പ്രകാശത്തിനൊപ്പം നമ്മുടെ കണ്ണുകളില്‍ എത്തുകയും ചെയ്യുമ്പോഴാണ് സണ്‍ഡോഗ് പ്രതിഭാസം സംഭവിക്കുന്നത്. ആകാശത്തു നിന്ന് പൊഴിയുന്ന പ്ലേറ്റ് രൂപത്തിലുള്ള ഐസ് ക്രിസ്റ്റലുകളാണ് ഇതിന് കാരണമെന്നും ശാസ്ത്രലോകം പറയുന്നു.

വീഡിയോ കാണാം