33 വർഷത്തിന് ശേഷം ഡയാന രാജകുമാരിയുടെ വിവാഹ കേക്ക് ലേലം ചെയ്തു

ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്റെയും വിവാഹത്തിന് മുറിച്ച കേക്കിന്റെ കഷണത്തിന് ലേലത്തിൽ ലഭിച്ചത് 1,375 ഡോളർ (83,208 രൂപ). 1981-ലെ വിവാഹചടങ്ങിനിടെ മുറിച്ച കേക്കിന്റെ കഷണമാണ് 33 വർഷങ്ങൾക്ക് ശേഷം ലേലം ചെയ്തത്. ലോസ് ഏഞ്ചലസിലെ ഡി സാൻഡേഴ്സ് ഓക്ഷൻ ഹൗസാണ് രാജകുമാരിയുടെ ഓർമ്മകളുമായി കേക്ക് ലേലത്തിന് വച്ചത്.
 | 

33 വർഷത്തിന് ശേഷം ഡയാന രാജകുമാരിയുടെ വിവാഹ കേക്ക് ലേലം ചെയ്തു

ലോസ്എഞ്ചലസ്: ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്റെയും വിവാഹത്തിന് മുറിച്ച കേക്കിന്റെ കഷണത്തിന് ലേലത്തിൽ ലഭിച്ചത് 1,375 ഡോളർ (83,208 രൂപ). 1981-ലെ വിവാഹചടങ്ങിനിടെ മുറിച്ച കേക്കിന്റെ കഷണമാണ് 33 വർഷങ്ങൾക്ക് ശേഷം ലേലം ചെയ്തത്. ലോസ് ഏഞ്ചലസിലെ ഡി സാൻഡേഴ്‌സ് ഓക്ഷൻ ഹൗസാണ് രാജകുമാരിയുടെ ഓർമ്മകളുമായി കേക്ക് ലേലത്തിന് വച്ചത്.

ലേലത്തിനായി വയ്ക്കുമ്പോളും കേക്ക് അതിന്റെ യഥാർഥ പ്രസന്റേഷൻ ബോക്‌സിൽ തന്നെയായിരുന്നുവെന്നും അതിനുളളിൽ രാജകുമാരനും രാജകുമാരിക്കും ആശംസകൾ അറിയിക്കുന്ന ചെറിയ കുറിപ്പും ഭദ്രമായി ഉണ്ടായിരിന്നുവെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കേക്ക് വാങ്ങിയത് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാളാണെന്ന് സാൻഡേഴ്‌സ് ഓക്ഷൻ ഹൗസ് വക്താവ് സാം ഹെല്ലർ പറഞ്ഞു.

രാജ കുടുംബത്തിൽ നിന്നുളള കേക്കുകൾ ശേഖരിക്കാൻ താൽപര്യം കാണിക്കുന്നവർ കുറവല്ലെന്നും സാം പറഞ്ഞു. 1981 ജൂലൈ 29-ന് ഡേവിഡ് അവേരി എന്നയാളാണ് ഈ കേക്ക് നിർമ്മിച്ചത്. 1840-ൽ വിവാഹിതയായ വിക്‌ടോറിയ രാജ്ഞിയുടെ വിവാഹത്തിന് മുറിച്ച കേക്കിന്റെ കഷ്ണങ്ങളും രാജകീയ കേക്ക് സ്‌നേഹികൾ ലേലത്തിൽ വാങ്ങിയിട്ടുണ്ട്.