തായ്‌വാനില്‍ 140 മീറ്റര്‍ നീളമുള്ള പാലം തകര്‍ന്നു വീണ് 6 പേരെ കാണാതായി; വീഡിയോ

തായ്വാനില് 140 മീറ്റര് നീളമുള്ള ആര്ച്ച് പാലം തകര്ന്ന് വീണ് 6 പേരെ കാണാതായി.
 | 
തായ്‌വാനില്‍ 140 മീറ്റര്‍ നീളമുള്ള പാലം തകര്‍ന്നു വീണ് 6 പേരെ കാണാതായി; വീഡിയോ

തായ്‌പേയി: തായ്‌വാനില്‍ 140 മീറ്റര്‍ നീളമുള്ള ആര്‍ച്ച് പാലം തകര്‍ന്ന് വീണ് 6 പേരെ കാണാതായി. നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ടുകള്‍ക്ക് മേലാണ് പാലം പതിച്ചത്. പാലത്തിലൂടെ പോകുകയായിരുന്ന ഒരു ടാങ്കര്‍ ലോറിയും പാലത്തിനൊപ്പം വെള്ളത്തിലേക്ക് പതിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ തീരത്തെ നാന്‍ഫാന്‍ഗാവോയിലാണ് സംഭവമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ സ്വദേശികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ആറ് വിദേശ തൊഴിലാളികളെയാണ് കാണാതായിരിക്കുന്നതെന്നാണ് വിവരം. തകര്‍ന്ന പാലത്തിന്റെ അടിയില്‍പ്പെട്ടിരിക്കുന്ന ബോട്ടുകളില്‍ ഇവര്‍ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. മൂന്ന് ബോട്ടുകളാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുന്നത്. ഇവയില്‍ ഒന്ന് ചൊവ്വാഴ്ച പുറത്തെടുത്തു.

വീഡിയോ കാണാം

Arch Bridge Collapses in Taiwan Bay, Sending Divers to Search for Victims

Arch bridge collapses in Taiwan bay, sending divers to search for victims https://ti.me/2p2cKMR

Posted by TIME on Tuesday, October 1, 2019