തന്നെ സ്വീകരിക്കാന്‍ 50ലക്ഷം മുതല്‍ 70 ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പ് നല്‍കിയെന്ന് ട്രംപ്

ഇന്ത്യയിലെത്തുന്ന തന്നെ സ്വീകരിക്കാന് അമ്പത് മുതല് എഴുപത് ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പ് നല്കിയെന്ന് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്.
 | 
തന്നെ സ്വീകരിക്കാന്‍ 50ലക്ഷം മുതല്‍ 70 ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പ് നല്‍കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യയിലെത്തുന്ന തന്നെ സ്വീകരിക്കാന്‍ അമ്പത് മുതല്‍ എഴുപത് ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പ് നല്‍കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മോദിയുടെ ആവശ്യമനുസരിച്ച് അഹമ്മദാബാദില്‍ ട്രംപ് എത്തുന്നുണ്ട്. ഇവിടെ പുതുതായി നിര്‍മിച്ച മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരിക്കും സ്വീകരണം നല്‍കുക. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ക്രിക്കറ്റ് സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാന്‍ ഇത്രയും ആളുകളെ അണിനിരത്തുമെന്നാണ് ട്രംപ് പറഞ്ഞത്.

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ നടത്തിയ ‘ഹൗഡി മോദി’ പരിപാടിയുടെ മാതൃകയിലായിരിക്കും സ്വീകരണമെന്നാണ് കരുതുന്നത്. ഫെബ്രുവരി 24, 25 തിയതികളിലായിരിക്കും ട്രംപിന്റെ സന്ദര്‍ശനം. ആദ്യമായി ഇന്ത്യയിലേക്ക് നടത്തുന്ന സന്ദര്‍ശനത്തില്‍ ഇന്ത്യയുമായി വ്യാപാരക്കരാറില്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

ഹൂസ്റ്റണില്‍ 40,000 മുതല്‍ 50,000 പേര്‍ വരെ മാത്രമാണ് പങ്കെടുത്തത്. അതില്‍ വലിയ തൃപ്തിയില്ലെന്നും ഇന്ത്യയില്‍ തന്നെ സ്വീകരിക്കാന്‍ 50 മുതല്‍ 70 ലക്ഷം പേര്‍ കാണുമെന്നാണ് കരുതുന്നതെന്നുമാണ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അഹമ്മദാബാദില്‍ മോദിയും ട്രംപും ഒരുമിച്ചായിരിക്കും സ്വീകരണ പരിപാടിയില്‍ പങ്കെടുക്കുക.