കൊറോണ വ്യാപനത്തിന് കാരണം 5ജിയെന്ന് പ്രചാരണം; മൊബൈല്‍ ടവറുകള്‍ തീയിട്ട് നശിപ്പിച്ചു

5ജിയാണ് കൊറോണ വൈറസിന്റെ വ്യാപനത്തിന് കാരണമായതെന്ന വ്യാജ പ്രചാരണത്തെത്തുടര്ന്ന് ജനങ്ങള് മൊബൈല് ടവറുകള്ക്ക് തീയിട്ടു.
 | 
കൊറോണ വ്യാപനത്തിന് കാരണം 5ജിയെന്ന് പ്രചാരണം; മൊബൈല്‍ ടവറുകള്‍ തീയിട്ട് നശിപ്പിച്ചു

5ജിയാണ് കൊറോണ വൈറസിന്റെ വ്യാപനത്തിന് കാരണമായതെന്ന വ്യാജ പ്രചാരണത്തെത്തുടര്‍ന്ന് ജനങ്ങള്‍ മൊബൈല്‍ ടവറുകള്‍ക്ക് തീയിട്ടു. യുകെയിലാണ് സംഭവം. സോഷ്യല്‍ മീഡിയ വഴി നടന്ന വ്യാജ പ്രചാരണത്തെത്തുടര്‍ന്ന് നിരവധി മൊബൈല്‍ ടവറുകള്‍ അഗ്നിക്കിരയായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബര്‍മിംഗ്ഹാം, മെഴ്‌സിസൈഡ്, ലിവര്‍പൂള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ടവറുകള്‍ക്ക് നേരെ ആക്രമണം നടന്നു.

സോഷ്യല്‍ മീഡിയയിലുണ്ടായത് വ്യാജ പ്രചാരണമാണെന്ന് യുകെയിലെ പ്രമുഖ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു. പ്രചാരണം അസംബന്ധമാണെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് ക്യാബിനറ്റ് മന്ത്രി മൈക്കിള്‍ ഗോവ് പറഞ്ഞു. ഇത് വളരെ അപകടകരമായ വിഡ്ഢിത്തമാണെന്നും ഗോവ് പറഞ്ഞു.

ഇത്തരം പ്രചാരണങ്ങള്‍ക്ക് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലെന്ന് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് മെഡിക്കല്‍ ഡയറക്ടറായ സ്റ്റീഫന്‍ പോവിസും വ്യക്തമാക്കി. അവശ്യ സര്‍വീസുകളും ആരോഗ്യ പ്രവര്‍ത്തകരും മൊബൈല്‍ നെറ്റ്വര്‍ക്കുകളെ ആശ്രയിക്കുന്ന ഈ സമയത്ത് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.