റഷ്യയില്‍ വിമാനാപകടത്തില്‍ 61 പേര്‍ മരിച്ചു

റഷ്യയില് ഇന്നു പുലര്ച്ചെയുണ്ടായ വിമാനാപകടത്തില് 61 പേര് മരിച്ചു. ദുബായില് നിന്ന് റോസ്റ്റോവ് ഓണ് ഡോണ് വിമാനത്താവളത്തില് ഇറങ്ങാന് ശ്രമിക്കുന്നതിനിടെ തീ പിടിച്ച് പൊട്ടിത്തെറിച്ച് അഗ്നിഗോളമാവുകയായിരുന്നെന്ന് ഔദ്യോഗിക റിപ്പോര്ട്ടുകളെ ഉദ്ധരിച്ച് വാര്ത്താ ഏജന്സി ടാസ് റിപ്പോര്ട്ട് ചെയ്തു.ബോയിംഗ് 737 വിമാനമാണ് പൊട്ടിത്തെറിച്ച്. വിമാനത്തിലുണ്ടായിരുന്ന 61 പേരും വെന്തുമരിച്ചതായാണ് വിവരം. 55 യാത്രക്കാരും 6 വിമാന ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.പ്രാദേശിക സമയം പുലര്ച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്.
 | 

റഷ്യയില്‍ വിമാനാപകടത്തില്‍ 61 പേര്‍ മരിച്ചു

മോസ്‌കോ: റഷ്യയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വിമാനാപകടത്തില്‍ 61 പേര്‍ മരിച്ചു. ദുബായില്‍ നിന്ന് റോസ്‌റ്റോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തീ പിടിച്ച് പൊട്ടിത്തെറിച്ച് അഗ്‌നിഗോളമാവുകയായിരുന്നെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു.ബോയിംഗ് 737 വിമാനമാണ് പൊട്ടിത്തെറിച്ച്. വിമാനത്തിലുണ്ടായിരുന്ന 61 പേരും വെന്തുമരിച്ചതായാണ് വിവരം. 55 യാത്രക്കാരും 6 വിമാന ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.പ്രാദേശിക സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്.

വിമാനം തകര്‍ന്നതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നും ഒരുമണിക്കൂറിനകം തീ നിയന്ത്രണവിധേയമാക്കിയതായും അറിയിപ്പില്‍ പറയുന്നു.
ഫ്‌ളൈദുബായ് വിമാനമാണ് തകര്‍ന്ന് തീപിടിച്ചത്. സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ കമ്പനി വിസമ്മതിച്ചു. എന്നാല്‍ വിമാനത്തിന് അപകടം സംഭവിച്ചതായി സ്ഥിരീകരിക്കുന്നെന്നും എഫ് ഇസെഡ് 981 ആണ് അപകടത്തില്‍പെട്ടതെന്നും വിവരങ്ങള്‍ ലഭ്യമല്ലെന്നും കിട്ടുന്ന മുറയ്ക്ക് അറിയിക്കാമെന്നും കമ്പനി ഫേസ്ബുക്ക് പേജില്‍ പ്രതികരിച്ചിട്ടുണ്ട്.

അതേസമയം സംഭവത്തെപ്പറ്റി അന്വേഷിക്കുന്ന ദേശീയ ഏജന്‍സി വിമാനം റണ്‍വേയില്‍ തട്ടിത്തകര്‍ന്നതിനുശേഷം പൊട്ടിത്തകര്‍ന്നു തീപിടിക്കുകയായിരുന്നെന്ന് വിശദീകരിക്കുന്നു. കാരണമെന്തെന്ന് കണ്ടുപിടിക്കാനായിട്ടില്ലെങ്കിലും കാലാവസ്ഥ ഒരു ഘടകമാണെന്ന് പറയുന്നു. ആ സമയം അവിടെ കാറ്റും മഴയുമുണ്ടായിരുന്നു.കഴിഞ്ഞ ഒക്ടോബര്‍ 31ന് ഈജിപ്തിലെ സിനായ്പ്രവിശ്യയില്‍ 224 പേരുമായി തകര്‍ന്നുവീണിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ വിമാനത്തിലുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ചായിരുന്നു അപകടമെന്ന് കണ്ടെത്തിയിരുന്നു