മിസൈല്‍ ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍; നിഷേധിച്ച് അമേരിക്ക

ഇറാഖിലെ സൈനികത്താവളങ്ങളില് നടത്തിയ ആക്രമണത്തില് 80 അമേരിക്കന് സൈനികര് കൊല്ലപ്പെട്ടെന്ന് ഇറാന്.
 | 
മിസൈല്‍ ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍; നിഷേധിച്ച് അമേരിക്ക

ടെഹ്‌റാന്‍: ഇറാഖിലെ സൈനികത്താവളങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍. തങ്ങള്‍ പ്രയോഗിച്ച മിസൈലുകള്‍ ഒന്നു പോലും അമേരിക്കയ്ക്ക് തടുക്കാന്‍ കഴിഞ്ഞില്ലെന്നും ഇറാന്‍ പറഞ്ഞു. അമേരിക്കന്‍ ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇറാന്റെ പ്രസ്താവന. അമേരിക്കന്‍ സേനകളെ ഭീകര സംഘടനകളായി ഇറാന്‍ പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇറാന്റെ അവകാശവാദം അമേരിക്ക നിഷേധിച്ചു. ഒരാള്‍ പോലും ആക്രമണത്തില്‍ മരിച്ചിട്ടില്ലെന്നാണ് യുഎസ് പ്രതികരണം. ആക്രമണ സമയത്ത് സൈനികര്‍ ബങ്കറുകളില്‍ ആയിരുന്നുവെന്നാണ് വിശദീകരണം. ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളായ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്.

ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ഖ്വാസിം സൊലൈമാനിയെ കൊലപ്പെടുത്തിയതിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ദേശീയ ചാനലിലൂടെ ഇറാന്‍ പ്രഖ്യാപിച്ചു. ആക്രമണത്തിന് പിന്നാലെ ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുകയാണ്.