ദുബായ് അബുദാബി യാത്രക്ക് 15 മിനിറ്റ്; ഹൈപ്പര്‍ലൂപ്പിനേക്കുറിച്ച് അറിയേണ്ടതെല്ലാം; പദ്ധതിയേക്കുറിച്ചുള്ള വീഡിയോ കാണാം

ദുബായില് നിന്ന് അബുദാബിയിലേക്കുള്ള യാത്രക്ക് 15 മിനിറ്റില് താഴെ മാത്രം സമയം; ഗതാഗതക്കുരുക്കോ സിഗ്നലുകളിലെ കാത്തിരിപ്പോ ആവശ്യമില്ല. ലോകത്തിന് തന്നെ വിസ്മയമാകുന്ന ഇത്തരമൊരു ഗതാഗത സംവിധാനത്തിന് യു.എ.ഇ.യില് കളമൊരുങ്ങുകയാണ്. ഭാവിയുടെ ഗതാഗത സംവിധാനമെന്ന് വിളിക്കപ്പെടുന്ന ഹൈപ്പര്ലൂപ്പിലൂടെയാണ് ഇത് സാധ്യമാവുക. റോഡിലോ വിമാനത്തിലോ അല്ലാതെ കുഴല് മാതൃകയിലുള്ള നീളന് സഞ്ചാര പാതയിലൂടെയുള്ള അതിവേഗ യാത്രയാണ് ഹൈപ്പര്ലൂപ്പ്.
 | 

ദുബായ് അബുദാബി യാത്രക്ക് 15 മിനിറ്റ്; ഹൈപ്പര്‍ലൂപ്പിനേക്കുറിച്ച് അറിയേണ്ടതെല്ലാം; പദ്ധതിയേക്കുറിച്ചുള്ള വീഡിയോ കാണാം

ദുബായ്:  ദുബായില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രക്ക് 15 മിനിറ്റില്‍ താഴെ മാത്രം സമയം; ഗതാഗതക്കുരുക്കോ സിഗ്‌നലുകളിലെ കാത്തിരിപ്പോ ആവശ്യമില്ല. ലോകത്തിന് തന്നെ വിസ്മയമാകുന്ന ഇത്തരമൊരു ഗതാഗത സംവിധാനത്തിന് യു.എ.ഇ.യില്‍ കളമൊരുങ്ങുകയാണ്. ഭാവിയുടെ ഗതാഗത സംവിധാനമെന്ന് വിളിക്കപ്പെടുന്ന ഹൈപ്പര്‍ലൂപ്പിലൂടെയാണ് ഇത് സാധ്യമാവുക. റോഡിലോ വിമാനത്തിലോ അല്ലാതെ കുഴല്‍ മാതൃകയിലുള്ള നീളന്‍ സഞ്ചാര പാതയിലൂടെയുള്ള അതിവേഗ യാത്രയാണ് ഹൈപ്പര്‍ലൂപ്പ്.

ദുബായ് അബുദാബി എന്നീ എമിറേറ്റുകള്‍ക്കിടയില്‍ 150 കിലോമീറ്റര്‍ ദൂരത്തിലാണ് ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനം സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. 2020ല്‍ ഇത് പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യം. ദുബായ് വിമാനത്താവളം, ബുര്‍ജ് ഖലീഫ, ദുബായ് മറീന, അല്‍ മക്തൂം വിമാനത്താവളം, അബുദാബി വിമാനത്തവാളം, അബുദാബി സെന്റര്‍ എന്നിവയെ ബന്ധിപ്പിച്ചായിരിക്കും ഇത് സ്ഥാപിക്കുക.

ദുബായ് അബുദാബി യാത്രക്ക് 15 മിനിറ്റ്; ഹൈപ്പര്‍ലൂപ്പിനേക്കുറിച്ച് അറിയേണ്ടതെല്ലാം; പദ്ധതിയേക്കുറിച്ചുള്ള വീഡിയോ കാണാം

റോഡിന് പകരം, ഇരുപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നീളന്‍ കുഴല്‍ സ്ഥാപിച്ചുകൊണ്ടാണ് ഹൈപ്പര്‍ ലൂപ് യാത്രയ്ക്കുള്ള പാതയൊരുക്കുന്നത്. കുഴലിനകത്ത് അതിവേഗത്തില്‍ കുതിക്കുന്ന വാഹനവും സജ്ജമാക്കും. ക്രമീകൃത അന്തരീക്ഷത്തില്‍ ആളുകള്‍ക്ക് അതിവേഗത്തില്‍ യാത്ര ചെയ്യുകയോ ചരക്കുകള്‍ കടത്തുകയോ ചെയ്യാം. ഒരോ പത്ത് സെക്കന്റിലും പുറപ്പെടാന്‍ സാധിക്കുന്ന രീതിയിലാണ് ഈ ചെറു പേടകങ്ങള്‍ രൂപകല്‍പ്പന ചെയ്യുക.

ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനത്തിന്റെ ആദ്യപരീക്ഷണം ഈ വര്‍ഷം ആദ്യം വിജയകരമായി നടന്നിരുന്നു. അമേരിക്കയിലെ നെവാദ മരുഭൂമിയില്‍ നടന്ന പരീക്ഷണത്തില്‍ 1.1 സെക്കന്‍ഡില്‍ 18 കിലോമീറ്റര്‍ വേഗതാണ് വാഹനം കൈവരിച്ചത്. ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ മേധാവിയും കോടീശ്വരനുമായ എലോണ്‍ മസ്‌ക്ക് 2013 ല്‍ അവതരിപ്പിച്ച ആശയമാണ് ഹൈപ്പര്‍ലൂപ്പ്.

ആളുകളുടെയും ചരക്കുകളുടേയും സുരക്ഷിതമായതും ചെലവില്ലാത്തതുമായ ഗതാഗതം ഹൈപ്പര്‍ലൂപ്പിലൂടെ സാധ്യമാകുമെന്നാണ് ഈരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അവകാശപ്പെടുന്നത്. ഏറ്റവും വേഗത്തില്‍ ലോകത്തെ ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന സഞ്ചാര സാങ്കേതിക വിദ്യകൂടിയായിരിക്കും ഹൈപ്പര്‍ലൂപ്പ്. മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗതയില്‍ വരെ ഇതിലൂടെ സഞ്ചരിക്കാനാകും.

2019 ഓടെ ലോകത്ത് ഹൈപ്പര്‍ലൂപ്പ് വഴി ചരക്ക് നീക്കം സാധ്യമാകുമെന്നും 2021 ഓടെ മനുഷ്യ സഞ്ചാരം സാധ്യമാകുമെന്നുമാണ് ഹൈപ്പര്‍ലൂപ്പ് തലവന്‍ റോബ് ല്ലോയിഡ് അവകാശപ്പെടുന്നത്. അതേസമയം ഹൈ സ്പീഡ് റെയില്‍വേയെക്കാളും ചെലവേറിയതാകും ഹൈപ്പര്‍ ലൂപ്പ് പദ്ധതിയെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.