മുങ്ങിമരിച്ച അഭയാര്‍ത്ഥിയുടെയും മകളുടെയും ഞെട്ടിക്കുന്ന ചിത്രം; മെക്‌സിക്കോ-അമേരിക്ക അതിര്‍ത്തിയില്‍ മരണങ്ങള്‍ ഏറുന്നു

മെക്സിക്കോ-അമേരിക്കന് അതിര്ത്തിയില് അഭയാര്ത്ഥികള് നേരിടുന്ന പ്രതിസന്ധികളുടെ നേര്ക്കാഴ്ചയായി മുങ്ങി മരിച്ച അഭയാര്ത്ഥിയുടെയും മകളുടെയും ചിത്രം.
 | 
മുങ്ങിമരിച്ച അഭയാര്‍ത്ഥിയുടെയും മകളുടെയും ഞെട്ടിക്കുന്ന ചിത്രം; മെക്‌സിക്കോ-അമേരിക്ക അതിര്‍ത്തിയില്‍ മരണങ്ങള്‍ ഏറുന്നു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോ-അമേരിക്കന്‍ അതിര്‍ത്തിയില്‍ അഭയാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധികളുടെ നേര്‍ക്കാഴ്ചയായി മുങ്ങി മരിച്ച അഭയാര്‍ത്ഥിയുടെയും മകളുടെയും ചിത്രം. പിതാവിന്റെ ടീഷര്‍ട്ടിനുള്ളിലാണ് മകളുടെ മൃതദേഹം കിടന്നിരുന്നത്. റിയോ ഗ്രാന്‍ഡേ നദി നീന്തിക്കടന്ന് അമേരിക്കയില്‍ പ്രവേശിക്കാനുള്ള ശ്രമത്തിനിടെയാണ് എല്‍ സാല്‍വദോര്‍ സ്വദേശികളായ ഇവര്‍ മുങ്ങിമരിച്ചതെന്ന് കരുതുന്നു. നീന്തിക്കടക്കാനുള്ള ശ്രമത്തില്‍ മകളെ ടീഷര്‍ട്ടിനുള്ളില്‍ സുരക്ഷിതയാക്കാനായിരിക്കാം അയാള്‍ ശ്രമിച്ചത്.

ഓസ്‌കാര്‍ ആല്‍ബര്‍ട്ടോ മാര്‍ട്ടിനെസ് എന്ന യുവാവും രണ്ടു വയസുകാരിയായ മകളുമാണ് മരിച്ചത്. തുര്‍ക്കിയില്‍ തീരത്തടിഞ്ഞ അഭയാര്‍ത്ഥി ശിശു ഐലന്‍ കുര്‍ദിയുടെ മൃതദേഹത്തെയാണ് ഇത് അനുസ്മരിപ്പിക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക അഭയത്തിനായി ശ്രമിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ സമ്മാനിക്കുന്ന അമേരിക്കയുടെ പുതിയ നയങ്ങളാണ് അഭയാര്‍ത്ഥി മരണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൂടുതല്‍ അപകടകരമായ ഇടങ്ങളിലൂടെ അതിര്‍ത്തി കടക്കാന്‍ അഭയാര്‍ത്ഥികള്‍ ഇതു മൂലം തയ്യാറാകുകയാണ്. അപകടങ്ങളും മരണങ്ങളും വര്‍ദ്ധിക്കാന്‍ ഇത് കാരണമാകുമെന്നും മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. മെക്‌സിക്കോയില്‍ നിന്ന് അരിസോണ മരുഭൂമി കടന്ന് അമേരിക്കയിലെത്താനുള്ള ശ്രമത്തില്‍ ആറു വയസുള്ള ഇന്ത്യന്‍ പെണ്‍കുട്ടി മരിച്ചത് അടുത്തിടെയാണ്.