Monday , 23 July 2018
News Updates

അമേരിക്കന്‍ കുടിയേറ്റനയം; സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ കയറി സ്ത്രീയുടെ പ്രതിഷേധം; വീഡിയോ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയത്തില്‍ പ്രതിഷേധിച്ച് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. മൂന്ന് മണിക്കൂറോളം ഇവര്‍ പോലീസിനെ മുള്‍മുനയില്‍ നിര്‍ത്തി. തെരേസ് പട്രീഷ്യ ഒകൗമൂ എന്ന 44 കാരിയാണ് സ്വാതന്ത്ര്യ പ്രതിമയില്‍ കയറി പ്രതിഷേധിച്ചത്. കുടുംബങ്ങളെ വേര്‍തിരിച്ച സീറോ ടോളറന്‍സ് നയത്തിന് ഇരയായി തടങ്കലിലാക്കപ്പെട്ട കുട്ടികളെ ഉടന്‍ വിട്ടയക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.

റൈസ് ആന്‍ഡ് റെസിസ്റ്റ് എന്ന സംഘടനയില്‍ അംഗമായ ഇവരെ പിന്നീട് പോലീസ് പ്രതിമയില്‍ പ്രവേശിച്ച് പിടികൂടുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തു. സംഘടനയുടെ അറിവോടെയല്ല ഇവര്‍ പ്രതിമയുടെ മുകളില്‍ കയറി പ്രതിഷേധിച്ചതെന്നും ഈ രീതിയിലുള്ള പ്രതിഷേധം സംഘടനയുടെ ആശയമല്ലെന്നും റൈസ് ആന്‍ഡ് റെസിസ്റ്റ് അറിയിച്ചു.

വീഡിയോ കാണാം

A woman climbed the base of the Statue of Liberty on the Fourth of July to protest migrant family separations

A woman climbed up to the robes of the Statue of Liberty to protest the separation of migrant families — she was taken into custody after a standoff with police on the Fourth of July: https://cnn.it/2zekz6E

Posted by CNN on Thursday, July 5, 2018

DONT MISS