ബന്ദിയാക്കിയ ജപ്പാൻ പൗരന്മാരിൽ ഒരാളെ വധിച്ചതായി ഐ.എസ്

ബന്ദിയാക്കിയ ജപ്പാൻ പൗരൻമാരിലൊരാളെ വധിച്ചതായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ. മോചനദ്രവ്യം നൽകുന്നതിനുള്ള അന്ത്യശാസനം പാലിക്കാത്തതിനെ തുടർന്നാണ് കൊലപാതകമെന്ന് ഐ.എസ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നു.
 | 

ബന്ദിയാക്കിയ ജപ്പാൻ പൗരന്മാരിൽ ഒരാളെ വധിച്ചതായി ഐ.എസ്

ബാഗ്ദാദ്: ബന്ദിയാക്കിയ ജപ്പാൻ പൗരൻമാരിലൊരാളെ വധിച്ചതായി ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികൾ. മോചനദ്രവ്യം നൽകുന്നതിനുള്ള അന്ത്യശാസനം പാലിക്കാത്തതിനെ തുടർന്നാണ് കൊലപാതകമെന്ന് ഐ.എസ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നു. ബന്ദിയായ ഹരുന യുക്കോവ വധിക്കപ്പെട്ടുവെന്ന് പിടിയിലുള്ള ജപ്പാൻ പൗരൻ കെൻജി ഗോട്ടോയാണ് വീഡിയോയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അവശേഷിക്കുന്ന ആളുടെ മോചനത്തിനായി ശ്രമിക്കുമെന്നും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിലാണ് ജപ്പാൻ പൗരന്മാരെ ഐ.എസ് ബന്ധികളാക്കിയത്. 20 കോടി ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു കരാറടിസ്ഥാനത്തിൽ സൈനികനായി ജോലിചെയ്യുന്ന ഹരുന യുക്കോവയെയും ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ കെൻജി ഗോട്ടോയെയും ബന്ദിയാക്കിയത്. വെളളിയാഴ്ചക്കകം മോചനദ്രവ്യം കിട്ടിയില്ലെങ്കിൽ ഇരുവരെയും വധിക്കുമെന്ന് ചൊവ്വാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ഐഎസ് ഭീഷണിപ്പെടുത്തിയിരുന്നു.