ഇരുവശത്തും രണ്ട് ട്രെയിനുകൾ; ട്രാക്കിൽ ഒരു ട്രക്ക്

റെയിൽവേ ക്രോസിംഗിൽ നിർത്താൻ സാധിക്കാതെ മുന്നോട്ട് പോയ ട്രക്കിൽ ഇരുഭാഗത്ത് നിന്നുള്ള ട്രെയിനുകൾ ഇടിച്ച് തരിപ്പണമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കസാക്കിസ്ഥാനിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ക്രോസിംഗിന് സമീപത്തേക്ക് വേഗത കുറച്ച് വന്ന ട്രക്കിന്, റോഡിൽ മഞ്ഞുണ്ടായത് മൂലം നിർത്താൻ സാധിക്കാതെ വരുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
 | 

ഇരുവശത്തും രണ്ട് ട്രെയിനുകൾ; ട്രാക്കിൽ ഒരു ട്രക്ക്
റെയിൽവേ ക്രോസിംഗിൽ നിർത്താൻ സാധിക്കാതെ മുന്നോട്ട് പോയ ട്രക്കിനെ ഇരുഭാഗത്ത് നിന്നുള്ള ട്രെയിനുകൾ ഇടിച്ച് തരിപ്പണമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കസാക്കിസ്ഥാനിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ക്രോസിംഗിന് സമീപത്തേക്ക് വേഗത കുറച്ച് വന്ന ട്രക്കിന്, റോഡിൽ മഞ്ഞുണ്ടായത് മൂലം നിർത്താൻ സാധിക്കാതെ വരുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

ഒരു ഭാഗത്ത് നിന്നുള്ള ട്രെയിൻ ഇടിച്ചിട്ട് മുന്നോട്ട് പോയെങ്കിലും മറുഭാഗത്ത് നിന്നുള്ള പാസഞ്ചർ വണ്ടി ട്രക്കിനെ ഇടിച്ച് തകർക്കുകയായിരുന്നു. ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ട്രക്കിന്റെ അവശിഷ്ടങ്ങൾ പുറത്തേക്ക് തെറിക്കുന്ന ദൃശ്യങ്ങളും സിസി ടിവിയിലുണ്ട്.