ട്രെക്കിലെ ചൂടൻ പരസ്യം; ഒറ്റ ദിനം കൊണ്ട് അപകടത്തിൽപെട്ടത് 517 വാഹനങ്ങൾ

ട്രെക്കിന്റെ വശങ്ങളിൽ സ്ഥാപിച്ച ചൂടൻ പരസ്യം കണ്ട് ഒരു ദിവസം അപകടത്തിൽപ്പെട്ടത് 517 വാഹനങ്ങൾ. നഗ്നമായ മാറിടം കാണിക്കുന്ന സ്ത്രീയുടെ പരസ്യം കണ്ടിട്ടാണ് മോസ്കോ തെരുവുകളിൽ തുടർച്ചയായ അപകടങ്ങളുണ്ടായത്. മോസ്കോയിലെ സർഫാൻ പരസ്യ ഏജൻസിയാണ് ഇത്തരമൊരു പരസ്യം നഗരത്തിലെ 30 വാഹനങ്ങളിൽ പതിപ്പിച്ചത്.
 | 
ട്രെക്കിലെ ചൂടൻ പരസ്യം; ഒറ്റ ദിനം കൊണ്ട് അപകടത്തിൽപെട്ടത് 517 വാഹനങ്ങൾ


മോസ്‌കോ:
ട്രെക്കിന്റെ വശങ്ങളിൽ സ്ഥാപിച്ച ചൂടൻ പരസ്യം കണ്ട് ഒരു ദിവസം അപകടത്തിൽപ്പെട്ടത് 517 വാഹനങ്ങൾ. നഗ്നമായ മാറിടം കാണിക്കുന്ന സ്ത്രീയുടെ പരസ്യം കണ്ടിട്ടാണ് മോസ്‌കോ തെരുവുകളിൽ തുടർച്ചയായ അപകടങ്ങളുണ്ടായത്. മോസ്‌കോയിലെ സർഫാൻ പരസ്യ ഏജൻസിയാണ് ഇത്തരമൊരു പരസ്യം നഗരത്തിലെ 30 വാഹനങ്ങളിൽ പതിപ്പിച്ചത്.

ട്രെക്കിലെ ചൂടൻ പരസ്യം; ഒറ്റ ദിനം കൊണ്ട് അപകടത്തിൽപെട്ടത് 517 വാഹനങ്ങൾ
നഗരത്തിലെ തിരക്കേറിയ റോഡുകളിലൂടെ പരസ്യം പതിപ്പിച്ച വാഹനങ്ങൾ കടന്നു പോകുമ്പോൾ ഡ്രൈവർമാരുടെ ശ്രദ്ധ പാളിയാണ് അപകടങ്ങൾ സംഭവിച്ചതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നഗ്നയായ യുവതി മാറിടം കൈ കൊണ്ട് ചെറുതായി മറച്ചിട്ടുണ്ട്. അതിന്റെ മുകളിൽ ‘നിങ്ങൾ ആകർഷിക്കപ്പെടും’ എന്ന് എഴുതിയിട്ടുണ്ട്. പരസ്യവാചകം പോലെ തന്നെ സംഭവിക്കുകയും ചെയ്തു. പരസ്യം കണ്ടിട്ടാണ് തന്റെ ശ്രദ്ധ തിരിഞ്ഞതെന്നും അടുത്ത നിമിഷം തന്റെ വാഹനം മുൻപിലെ വാഹനത്തിൽ ഇടിച്ചെന്നും ഒരു യുവാവ് മിറർ ദിനപത്രത്തോട് പറഞ്ഞു.

അതേസമയം, അപകടത്തിൽപെട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്നും ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് ഇത്തരമൊരു പുതിയ രീതി ഏജൻസി സ്വീകരിച്ചതെന്നും സർഫാൻ കമ്പനി വൃത്തങ്ങൾ അറിയിച്ചു.