അഗ്‌നിപർവ്വതം അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചു; സമീപത്തുണ്ടായിരുന്ന 30 പേർ ഹൃദയം നിലച്ച് മരിച്ചു

ജപ്പാനിൽ സജീവമായിരുന്ന ഒരു അഗ്നിപർവ്വതം അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചതിനെ തുടർന്ന് 30 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ ടോക്യോയിൽ നിന്ന് 200 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന മൗണ്ട് ഓൺടേക് അഗ്നിപർവ്വതമാണ് ഇന്നലെ പൊട്ടിത്തെറിച്ചത്. ധാരാളം ടൂറിസ്റ്റുകൾ ദിവസവും സന്ദർശിക്കുന്ന പ്രദേശമാണിത്. പർവ്വതാരോഹകർ സംഘമായി എത്തിക്കൊണ്ടിരിക്കുന്നതിനിടെയിലായിരുന്നു സ്ഫോടനമെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
 | 
അഗ്‌നിപർവ്വതം അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചു; സമീപത്തുണ്ടായിരുന്ന 30 പേർ ഹൃദയം നിലച്ച് മരിച്ചു

ടോക്കിയോ: ജപ്പാനിൽ സജീവമായിരുന്ന ഒരു അഗ്നിപർവ്വതം അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചതിനെ തുടർന്ന് 30 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ ടോക്യോയിൽ നിന്ന് 200 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന മൗണ്ട് ഓൺടേക് അഗ്നിപർവ്വതമാണ് ഇന്നലെ പൊട്ടിത്തെറിച്ചത്. ധാരാളം ടൂറിസ്റ്റുകൾ ദിവസവും സന്ദർശിക്കുന്ന പ്രദേശമാണിത്. പർവ്വതാരോഹകർ സംഘമായി എത്തിക്കൊണ്ടിരിക്കുന്നതിനിടെയിലായിരുന്നു സ്‌ഫോടനമെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.

ഏകദേശം 250-ഓളം പേരായിരുന്ന മലയിൽ ഉണ്ടായിരുന്നതെന്ന് അധികൃതർ സ്ഥിഥീകരിച്ചു. ഇതിൽ 30 പേർ മരിച്ചതായാണ് പോലീസ് പറയുന്നത്. അഗ്നിപർവ്വതത്തിന്റെ തൊട്ടടുത്ത് നിന്നവരാണ് മരിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഹൃദയം നിലച്ചതാണ് (കാർഡിയാക് അറസ്റ്റ്) മുപ്പത് പേരുടെയും മരണത്തിനിടയാക്കിയതെന്ന് പോലീസ് പറയുന്നു. സ്‌ഫോടനം നടന്നയുടൻ കനത്ത തോതിൽ പുകയും ചാരവും പ്രദേശമാകെ നിറഞ്ഞു. ഇത് ശ്വസിച്ചതാകാം മരണ കാരണമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ എല്ലാവരും ഹൃദയം നിലച്ചാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിക്കുകയായിരുന്നു.

പുകയും ചാരവും സഞ്ചാരികളുടെ മേൽ പതിക്കുന്നതിന്റേയും പർവ്വതാരോഹകർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 30 പേരൊഴികെ മലയിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ലോകത്ത് ഏറ്റവുമധികം അഗ്നിപർവ്വതങ്ങൾ ഉള്ള രാജ്യമാണ് ജപ്പാൻ. ഇതിൽ പലതും സജീവമാണ്. ഇത്തരം മലകളിലേക്ക് സന്ദർശകരെ അനുവദിക്കുന്ന രീതിയും ഇവിടെ പരക്കെയുണ്ട്. പൊട്ടിത്തെറിയുടെ സൂചന കണ്ടാൽ സന്ദർശകരെ നിരോധിക്കുകയാണ് പതിവ്. അതിനായി കാലാവസ്ഥ നിരീക്ഷ കേന്ദ്രം സദാസമയവും അഗ്നി പർവ്വതങ്ങളെ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഇത്തരം അറിയിപ്പുകൾ ഒന്നും ഇന്നലെ നടന്ന സ്‌ഫോടനത്തിന് മുൻപ് ഉണ്ടായില്ല. അതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഗ്നിപർവ്വത സ്‌ഫോടനത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന പർവ്വതാരോഹകരുടെ വീഡിയോ ദൃശ്യങ്ങൾ താഴെയുള്ള ലിങ്കിൽ കാണാം.

ജപ്പാനിലെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ അഗ്‌നിപർവതമാണ് മൗണ്ട് ഓൺടേക്. ഹൊൻഷു ദ്വീപിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ഓൺടേകിന് 3067 മീറ്റർ ഉയരമാണുള്ളത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇടിവെട്ടുന്ന ശബ്ദത്തോടെയായിരുന്നു അഗ്‌നിപർവതം പൊട്ടിത്തെറിച്ചതെന്ന് ജപ്പാൻ കാലാവസ്ഥാവിഭാഗം അറിയിച്ചു.