വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവുണ്ടായേക്കും; പ്രവാസികളെ ഗുരുതരമായി ബാധിക്കും

റമദാന് തുടങ്ങിയത് മുതല് ഗള്ഫ് രാജ്യങ്ങളില് നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില് വര്ധനവുണ്ടായിരുന്നു.
 | 
വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവുണ്ടായേക്കും; പ്രവാസികളെ ഗുരുതരമായി ബാധിക്കും

ദുബായ്: വിമാന ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവുണ്ടാകുമെന്ന് ട്രാവല്‍ ഏജന്‍സികളുടെ മുന്നറിയിപ്പ്. വേനല്‍ അവധിക്ക് ശേഷം നാട്ടില്‍ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കും നാട്ടിലേക്ക് തിരികെ വരുന്നവര്‍ക്കും ടിക്കറ്റ് നിരക്കിലെ വര്‍ധനവ് പ്രതികൂല സാഹചര്യം സൃഷ്ടിക്കും. പ്രധാനമായും യു.ഇ.എയില്‍ നിന്നുള്ള വിമാന ടിക്കറ്റുകളുടെ നിരക്കായിരിക്കും വര്‍ധിക്കുക. ദുബായില്‍ നിന്ന് കേരളത്തിലേക്ക് പെരുന്നാളിന് യാത്ര ചെയ്യാന്‍ മൂന്ന് ഇരട്ടിയോളം അധികം തുകയാണ് നല്‍കേണ്ടി വരിക.

റമദാന്‍ തുടങ്ങിയത് മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടായിരുന്നു. പെരുന്നാളിനോട് അനുബന്ധിച്ച് ടിക്കറ്റ് വിലയില്‍ കൂടുതല്‍ വര്‍ധനവാണ് ഉണ്ടാകാന്‍ പോകുന്നത്. ചെറിയ അവധിക്ക് കുടുംബത്തെ കാണാനെത്തുന്ന പ്രവാസികള്‍ക്കാണ് ടിക്കറ്റ് നിരക്ക് ഏറ്റവും കുടൂതല്‍ വിനയായിരിക്കുന്നത്. ജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ അവസാനിപ്പിച്ചതും ചില സര്‍വീസുകളില്‍ കുറവ് വന്നതും ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ശരാശരി 250 ദിര്‍ഹമായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ ആയിരം ദിര്‍ഹത്തോളമായി ഉയര്‍ന്നിട്ടുണ്ട്. അടുത്തമാസം യുഎഇയിലെ സ്‌കൂള്‍ അവധി ദിനങ്ങള്‍ കൂടി വരുമ്പോള്‍ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരും. സീറ്റുകളുടെ കുറവ് കാരണം വര്‍ഷാവസാനത്തിലും ഇത്തവണ ടിക്കറ്റ് നിരക്ക് കുറയില്ലെന്നാണ് ട്രാവല്‍ ഏജന്‍സികളുടെ കണക്കുകൂട്ടല്‍.