ബിക്കിനിയിട്ട് എയർഹോസ്റ്റസിന്റെ മോഡിലിംഗ്; അധികൃതർ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു

ബിക്കിനിയിട്ട് മോഡിലിംഗ് ചെയ്ത എയർഹോസ്റ്റസിനെ വിമാന കമ്പനി ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. തുർക്കിഷ് വിമാന കമ്പനിയാണ് ബിക്കിനിയിട്ട് മോഡലിംഗ് ചെയ്ത എയർ ഹോസ്റ്റസ് സുഹാൽ സെൻഗുലിനെ പിരിച്ച് വിട്ടത്.
 | 

ബിക്കിനിയിട്ട് എയർഹോസ്റ്റസിന്റെ മോഡിലിംഗ്; അധികൃതർ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു
അങ്കാര:
ബിക്കിനിയിട്ട് മോഡിലിംഗ് ചെയ്ത എയർഹോസ്റ്റസിനെ വിമാന കമ്പനി ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. തുർക്കിഷ് വിമാന കമ്പനിയാണ് ബിക്കിനിയിട്ട് മോഡലിംഗ് ചെയ്ത എയർ ഹോസ്റ്റസ് സുഹാൽ സെൻഗുലിനെ പിരിച്ച് വിട്ടത്.

പാർട്ട് ടൈം മോഡലും കൂടിയായ സുഹാൽ ഒരു ഇറ്റാലിയൻ മാഗസിനിന് വേണ്ടിയാണ് ബിക്കിനിയിട്ട് പോസ് ചെയ്തത്. നീന്തൽ കുളത്തിനടുത്ത് വച്ചുള്ള സുഹാലിന്റെ ബിക്കിനി വീഡിയോ വിമാന കമ്പനി അധികൃതരെ ചൊടിപ്പിച്ചു. അധികം വൈകാതെ തന്നെ സുഹാലിനെ ജോലിയിൽ നിന്ന് പുറത്താക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.

യാഥാസ്ഥിതിക ചിന്താഗതിയുള്ളവരാണ് സുഹാലിനെ ജോലിയിൽ നിന്ന് പുറത്താക്കാൻ നിർബന്ധം പിടിച്ചതെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ലിപ്സ്റ്റിക്കിട്ട മറ്റൊരു എയർഹോസ്റ്റസിനെയും കഴിഞ്ഞ വർഷം കമ്പനി വിലക്കിയിരുന്നു.