എയർ ഏഷ്യാ വിമാനം കാണാതായി

ഇന്തോനേഷ്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ എയർ ഏഷ്യയുടെ QZ 8501 വിമാനം കാണാതായി. ജീവനക്കാരടക്കം 155 പേർ വിമാനത്തിലുണ്ടായിരുന്നു. രാവിലെ ആറരയോടെ വിമാനവും എയർ ട്രാഫിക് കൺട്രോൾ റൂമും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടെന്ന് ട്രാൻസ്പോർട്ട് മന്ത്രാലയ വക്താവ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
 | 

എയർ ഏഷ്യാ വിമാനം കാണാതായി
ജാക്കർത്ത: 
ഇന്തോനേഷ്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ എയർ ഏഷ്യാ വിമാനം കാണാതായി. സുരബയ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട എയർഏഷ്യയുടെ QZ 8501 നമ്പർ വിമാനമാണ് കാണാതായത്. ജീവനക്കാരടക്കം 162 പേർ വിമാനത്തിലുണ്ടായിരുന്നു. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 6.17ന് ജക്കാർത്തയിലെ എയർ ട്രാഫിക് കൺട്രോൾ റൂമും വിമാനവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നുവെന്ന് ട്രാൻസ്‌പോർട്ട് മന്ത്രാലയ വക്താവ് അറിയിച്ചു. വിമാനം കാലത്ത് 8.30 ന് സിംഗപ്പൂരിൽ എത്തേണ്ടതായിരുന്നു.

ജാവ കടലിന് മുകളിൽ വച്ചാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. കാണാതാകുന്നതിന് തൊട്ട് മുൻപ് സ്ഥിരം റൂട്ടിൽ നിന്ന് വിമാനം മാറിയതായും എയർ ട്രാഫിക് കൺട്രോൾ വൃത്തങ്ങൾ അറിയിച്ചു. വിമാനത്തിന്റെ തിരോധനം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് വിമാന കമ്പനി പ്രസ്താവനയിൽ അറിയിച്ചു. 149 ഇന്തോനേഷ്യക്കാർ, മൂന്ന് കൊറിയക്കാർ, സിംഗപ്പൂർ, ബ്രിട്ടൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

യാത്രക്കാരുടെ ബന്ധുക്കൾക്ക് ബന്ധപ്പെടാനായി എമർജൻസി കോൾ സെന്റർ ആരംഭിച്ചിട്ടുണ്ട്. നമ്പർ: +622129850801.