അൽ ഖ്വയ്ദയുടെ പ്രവർത്തനങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും വ്യാപിപ്പിക്കുന്നു

അൽ ഖ്വയ്ദയുടെ പ്രവർത്തനം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും വ്യാപിപ്പിക്കുന്നതായി റിപ്പോർട്ട്. ഇതിനായി അൽ ഖ്വയ്ദയുടെ ഇന്ത്യൻ ഘടകം രൂപീകരിച്ചതായി അൽഖ്വയ്ദ നേതാവ് അയ്മൻ അൽ സവാരി അറിയിച്ചു. ഇസ്ലാം നിയമവും വിശുദ്ധ യുദ്ധവും പ്രചരിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും സവാരി പറഞ്ഞു.
 | 
അൽ ഖ്വയ്ദയുടെ പ്രവർത്തനങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും വ്യാപിപ്പിക്കുന്നു

ദുബായ്: അൽ ഖ്വയ്ദയുടെ പ്രവർത്തനം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും വ്യാപിപ്പിക്കുന്നതായി റിപ്പോർട്ട്. ഇതിനായി അൽ ഖ്വയ്ദയുടെ ഇന്ത്യൻ ഘടകം രൂപീകരിച്ചതായി അൽഖ്വയ്ദ നേതാവ് അയ്മൻ അൽ സവാരി അറിയിച്ചു. ഇസ്ലാം നിയമവും വിശുദ്ധ യുദ്ധവും പ്രചരിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും സവാരി പറഞ്ഞു.

ഓൺലൈനിൽ പോസ്റ്റ് ചെയ്ത 55 മിനുട്ട് വീഡിയോയിലൂടെയായിരുന്നു അൽ സവാരിയുടെ പ്രഖ്യാപനം. അഫ്ഗാനിലെ താലിബാൻ നേതാവ് മുല്ലാ ഒമറിന് പിന്തുണയും സവാരി അറിയിച്ചു. മ്യാൻമർ, ബംഗ്ലാദേശ്, അസം, ഗുജറാത്ത്, കശ്മീർ എന്നിവിടങ്ങളിലൂടെ ജിഹാദിനേ മേഖലയിൽ എത്തിക്കുമെന്ന് അൽ സവാഹിരി വീഡിയോദൃശ്യത്തിൽ പറയുന്നു.

അൽഖായിദയുടെ ആഹ്വാനത്തെ തുടർന്ന് തീവ്രവാദ വിരുദ്ധസേനയ്ക്കും ഇന്റലിൻജൻസിനും കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകി. ഇസ്ലാമിക ഭരണം ആഗോളതലത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള പ്രവേശനമെന്ന് പറയുന്നു. ഇതിനായി ശക്തരായ യുവനിരയെ നിയോഗിക്കുമെന്നും സവാരി പറഞ്ഞു. അൽ ഖ്വയ്ദയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ഐഎസിനും(ഇസ്ലാമിക് സ്റ്റേറ്റ്) സവാരി മുന്നറിയിപ്പും സവാരി നൽകി.