വിശ്വസിക്കുമോ; കൊല്‍ക്കത്തയില്‍ നിന്ന് ലണ്ടനിലേക്ക് ഒരു ബസ് സര്‍വീസ് ഉണ്ടായിരുന്നു!

കൊല്ക്കത്തയില് നിന്ന് ലണ്ടനിലേക്ക് ഒരു ബസ് സര്വീസ് ഉണ്ടായിരുന്നു എന്ന് കേട്ടാലോ!
 | 
വിശ്വസിക്കുമോ; കൊല്‍ക്കത്തയില്‍ നിന്ന് ലണ്ടനിലേക്ക് ഒരു ബസ് സര്‍വീസ് ഉണ്ടായിരുന്നു!

മുംബൈ: ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് ഒരു ബസ് യാത്ര ഇന്ന് സാധ്യമാണോ? തീര്‍ച്ചയായും സാധ്യമല്ല എന്നായിരിക്കും ഉത്തരം. എന്നാല്‍ കൊല്‍ക്കത്തയില്‍ നിന്ന് ലണ്ടനിലേക്ക് ഒരു ബസ് സര്‍വീസ് ഉണ്ടായിരുന്നു എന്ന് കേട്ടാലോ! 1960കളില്‍ തുടങ്ങി 1976 വരെ ആല്‍ബര്‍ട്ട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു ഡബിള്‍ ഡെക്കര്‍ ബസ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നു. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ബസ് സര്‍വീസ് ആയിരുന്ന ഇത് 49 ദിവസമാണ് ഒരു ദിശയിലേക്കുള്ള യാത്രക്ക് എടുത്തിരുന്നത്. 85 പൗണ്ടായിരുന്നു (7924 രൂപ) കൊല്‍ക്കത്തയ്ക്കും ലണ്ടനുമിടയിലെ ടിക്കറ്റ് നിരക്ക്. 60കളില്‍ ഇത് വന്‍ തുകയായിരുന്നു.

വിശ്വസിക്കുമോ; കൊല്‍ക്കത്തയില്‍ നിന്ന് ലണ്ടനിലേക്ക് ഒരു ബസ് സര്‍വീസ് ഉണ്ടായിരുന്നു!

ആല്‍ബര്‍ട്ടിന്റെ കഥ തുടങ്ങുന്നത് ഒരു അപകടത്തില്‍ നിന്നാണ്. ഓസ്‌ട്രേലിയയില്‍ വെച്ച് 1968ല്‍ ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ഈ ബസ് സര്‍വീസില്‍ നിന്ന് പിന്‍വലിച്ചു. അപ്പോള്‍ 21 വര്‍ഷത്തോളം ബസ് ഓടിയിരുന്നു. ആന്‍ഡി സ്റ്റുവര്‍ട്ട് എന്ന ബ്രിട്ടീഷുകാരന്‍ 1968 മെയ് മാസത്തില്‍ ഈ ബസ് വാങ്ങി. സിഡ്‌നിയില്‍ നിന്ന് ലണ്ടനിലേക്ക് ഇന്ത്യയിലൂടെ പോവുകയായിരുന്നു ഇയാളുടെ ലക്ഷ്യം. അങ്ങനെ ഒക്ടോബര്‍ മാസത്തില്‍ ഈ യാത്ര ആരംഭിച്ചു. ഒരു മൊബൈല്‍ വീടായി മാറ്റിയ ബസില്‍ സ്റ്റുവര്‍ട്ടിനൊപ്പം മറ്റ് 13 പേരും ഉണ്ടായിരുന്നു.

ഒക്ടോബര്‍ 8ന് ആരംഭിച്ച യാത്ര 16,000 കിലോമീറ്ററുകള്‍ പിന്നിട്ട് 1969 ഫെബ്രുവരി 17ന് ലണ്ടനില്‍ അവസാനിച്ചു. 132 ദിവസമാണ് ഈ യാത്രയ്ക്കായി വേണ്ടി വന്നത്. പിന്നീട് ആല്‍ബര്‍ട്ട് ടൂര്‍സ് എന്ന പേരില്‍ ഈ റൂട്ടില്‍ ബസ് സ്ഥിരമായി സര്‍വീസ് ആരംഭിച്ചു. 4,5,6,7,7,8,9 എന്നീ പേരുകളിലുള്ള സര്‍വീസുകള്‍ ഇന്ത്യയിലൂടെ സിഡ്‌നിയിലേക്കായിരുന്നു. 12, 13, 14, 15 എന്നീ സര്‍വീസുകളായിരുന്നു കൊല്‍ക്കത്ത വരെ നടത്തിയിരുന്നത്. യാത്രക്കിടെ 150 അതിര്‍ത്തികള്‍ താണ്ടി വന്നിരുന്ന ഈ ബസിന് ഇവിടങ്ങളിലൊന്നും കാര്യമായ പരിശോധനകള്‍ നേരിടേണ്ടി വന്നിരുന്നില്ലത്രേ!

ആദ്യ യാത്രയ്ക്ക് ശേഷം 14 സിഡ്‌നി-ലണ്ടന്‍ യാത്രകളാണ് ആല്‍ബര്‍ട്ട് നടത്തിയത്. ഇന്ത്യയില്‍ പ്രവേശിച്ചാല്‍ ഡല്‍ഹി, ആഗ്ര, ബനാറസ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മാത്രമായിരുന്നു ബസിന് സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നത്. ഈ ബസിന്റെ താഴത്തെ നിലയില്‍ റീഡിംഗ് റൂമും ഡൈനിംഗ് റൂമും ഉണ്ടായിരുന്നു. യാത്രക്കാര്‍ക്ക് ഉറങ്ങാനുള്ള സൗകര്യവും ഫാന്‍ ഹീറ്ററുകളും ഘടിപ്പിച്ചിരുന്നു. കടന്നുപോകുന്ന രാജ്യങ്ങളില്‍ സൗഹൃദ അംബാസഡര്‍ എന്ന പദവിയും ആല്‍ബര്‍ട്ടിനുണ്ടായിരുന്നു. 1976ല്‍ ഇറാനിലെ സംഘര്‍ഷങ്ങള്‍ മൂലം റോഡ് അടയ്ക്കപ്പെട്ടപ്പോള്‍ ആല്‍ബര്‍ട്ടിനും യാത്ര അവസാനിപ്പിക്കേണ്ടി വന്നു.

വിശ്വസിക്കുമോ; കൊല്‍ക്കത്തയില്‍ നിന്ന് ലണ്ടനിലേക്ക് ഒരു ബസ് സര്‍വീസ് ഉണ്ടായിരുന്നു!

പിന്നീട് ഈ ബസ് വിറ്റ ആല്‍ബര്‍ട്ട് 30 വര്‍ഷത്തിന് ശേഷം ഇതിനെ തേടിപ്പിടിച്ചു. 2012ല്‍ ഓസ്‌ട്രേലിയയില്‍ തിരികെയെത്തിച്ച ആല്‍ബര്‍ട്ടിനെ പിന്നീട് ഇരട്ടകളായ വെയ്ന്‍ സ്വാന്‍ഡ്‌ലിങ്ങും ജോണ്‍ സ്വാന്‍ഡ്‌ലിങ്ങും ലേലത്തില്‍ വാങ്ങി. വാഹന ഷോകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ബസിന്റെ ചരിത്രം ഇപ്പോളാണ് തങ്ങള്‍ അറിയുന്നതെന്നാണ് ഇവര്‍ പറയുന്നത്.