ജൂണ്‍ 30ന് നിങ്ങളുടെ വാട്ട്‌സാപ്പ് പ്രവര്‍ത്തനം നിര്‍ത്തിയേക്കാം; ഇതാണ് കാരണം

ജൂണ് 30ന് ശേഷം ചിലപ്പോള് നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് പ്രവര്ത്തന രഹിതമായേക്കാമെന്ന് മുന്നറിയിപ്പ്. വിന്ഡോസ് 7 പ്ലാറ്റ്ഫോമില് പ്രവര്ത്തിക്കുന്ന ഫോണുകളിലും ടാബുകളിലും ജൂണ് 30ന് തങ്ങളുടെ സേവനം അവസാനിപ്പിക്കുകയാണെന്ന് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സാപ്പ് വ്യക്തമാക്കിയതായി ബ്രിട്ടീഷ് പത്രമായ എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്യുന്നു. വാട്ട്സാപ്പിന്റെ ഭാവ അപ്ഡേറ്റുകള് പ്രവര്ത്തിക്കാന് പാകത്തിനുള്ള സൗകര്യങ്ങള് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം നല്കാത്താണ് ഇതിനു കാരണമെന്നാണ് വിശദീകരണം.
 | 

ജൂണ്‍ 30ന് നിങ്ങളുടെ വാട്ട്‌സാപ്പ് പ്രവര്‍ത്തനം നിര്‍ത്തിയേക്കാം; ഇതാണ് കാരണം

ജൂണ്‍ 30ന് ശേഷം ചിലപ്പോള്‍ നിങ്ങളുടെ വാട്ട്‌സാപ്പ് അക്കൗണ്ട് പ്രവര്‍ത്തന രഹിതമായേക്കാമെന്ന് മുന്നറിയിപ്പ്. വിന്‍ഡോസ് 7 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ടാബുകളിലും ജൂണ്‍ 30ന് തങ്ങളുടെ സേവനം അവസാനിപ്പിക്കുകയാണെന്ന് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പ് വ്യക്തമാക്കിയതായി ബ്രിട്ടീഷ് പത്രമായ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്ട്‌സാപ്പിന്റെ ഭാവ അപ്‌ഡേറ്റുകള്‍ പ്രവര്‍ത്തിക്കാന്‍ പാകത്തിനുള്ള സൗകര്യങ്ങള്‍ ഈ ഓപ്പറേറ്റിംഗ് സിസ്റ്റം നല്‍കാത്താണ് ഇതിനു കാരണമെന്നാണ് വിശദീകരണം.

സ്റ്റാറ്റസ് എന്ന ഫീച്ചറുള്‍പ്പെടെ ഒട്ടേറെ അപ്‌ഡേറ്റുകള്‍ അടുത്തിടെ വാട്ട്‌സാപ്പ് അവതരിപ്പിച്ചിരുന്നു. വാട്ട്‌സാപ്പിലൂടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി കൂടുതല്‍ അടുക്കാനായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കേണ്ടിവരുന്നതിനാല്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടി വരും എന്നാണ് കമ്പനി വിശദീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഈ വിധത്തില്‍ കാലഹരണപ്പെട്ട ചില ഒഎസുകളിലെ പ്രവര്‍ത്തനം വാട്ട്‌സാപ്പ് അവസാനിപ്പിച്ചിരുന്നു.

വിന്‍ഡോസ് ഡിവൈസുകള്‍ക്കായി പുതിയ ഫീച്ചറുകള്‍ കമ്പനി തയ്യാറാക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഫോട്ടോകള്‍, ജിഫ് ഫയലുകള്‍, സന്ദേശങ്ങള്‍, വീഡിയോകള്‍ എന്നിവ സൂക്ഷിക്കാനുള്ള സൗകര്യമാണ് വാട്ട്‌സാപ്പ് വിന്‍ഡോസ് ഉപയോക്താക്കള്‍ക്കു വേണ്ടി വികസിപ്പിച്ചത്. ഓരോരുത്തര്‍ക്കും എത്ര സന്ദേശങ്ങളും വീഡിയോകളും ഫോട്ടോകളും മറ്റും അയച്ചിട്ടുണ്ടെന്ന് ഈ പുതിയ സംവിധാനത്തിലൂടെ മനസിലാക്കാനും കഴിയുമായിരുന്നു.