സോഷ്യല്‍ മീഡിയയില്‍ വൈറലായി മുതലയുടെ ‘വേലിചാട്ടം’; വീഡിയോ കാണാം

ഇതുവഴി യാത്ര ചെയ്ത ക്രിസ്റ്റീന സ്റ്റ്യുവര്ട്ട് എന്ന യുവതിയാണ് സംഭവം മൊബൈലില് പകര്ത്തി ഫെയിസ്ബുക്കിലിട്ടത്.
 | 
സോഷ്യല്‍ മീഡിയയില്‍ വൈറലായി മുതലയുടെ ‘വേലിചാട്ടം’; വീഡിയോ കാണാം

കാലിഫോര്‍ണിയ: മനുഷ്യര്‍ മാത്രമല്ല തങ്ങള്‍ക്കും വേലിചാടാമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കയിലെ ജാക്‌സണ്‍ വില്ലയിലെ ഒരു മുതല. വേലിചാട്ട പ്രയോഗം തമാശയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് മുതലയുടെ സാഹസിക പ്രകടനം. ജാക്സണ്‍വില്ലയിലെ നാവികസേന താവളത്തിന്റെ ആറടിയിലേറെ പൊക്കമുള്ള കമ്പിവേലിയാണ് മുതല ചാടിക്കടന്നത്. ഇതുവഴി യാത്ര ചെയ്ത ക്രിസ്റ്റീന സ്റ്റ്യുവര്‍ട്ട് എന്ന യുവതിയാണ് സംഭവം മൊബൈലില്‍ പകര്‍ത്തി ഫെയിസ്ബുക്കിലിട്ടത്. ഇതിനകം മൂന്ന് ലക്ഷം കാഴ്ചക്കാരെയാണ് വീഡിയോക്ക് ലഭിച്ചത്.

വീഡിയോ കാണാം.