കഴിഞ്ഞ വര്‍ഷം യുകെയില്‍ തീവ്രവാദ വിരുദ്ധ പദ്ധതിയില്‍പ്പടുത്തിയത് നാലായിരത്തോളം പേരെ

യു.കെയില് തീവ്രവാദികളോടുള്ള ആഭിമുഖ്യം പുലര്ത്തുന്നവരുടെ എണ്ണം വര്ധിച്ചതായി സൂചിപ്പിക്കുന്ന കണക്കുകള് പുറത്ത്. കഴിഞ്ഞ വര്ഷം നാലായിരത്തോളം പേരെ തീവ്രവാദി വിരുദ്ധ പദ്ധതിയിലേക്ക് അയച്ചതായി കണക്കുകള് പറയുന്നു. മുന് വര്ഷത്തേക്കാള് മൂന്നു മടങ്ങാണിത്. അതേസമയം പ്രതിദിനം ശരാശരി 11 പേരെയാണ് ഇങ്ങനെ വിധേയരാക്കേണ്ടിവന്നതെന്നും ഞെട്ടിപ്പിക്കുന്ന കണക്കുകള് പറയുന്നു. നാഷണല് പോലീസ് ചീഫ് കൗണ്സില് പുറത്തുവിട്ട വിവരാവകാശ രേഖയിലാണ് ഇതുപറയുന്നത്. കഴിഞ്ഞ ജൂണില് പ്രാദേശിക ഭരണകൂടം, ജയില്, എന്.എച്ച്.എസ്ട്രസ്റ്റുകള്, സ്കൂളുകള് എന്നിവിടങ്ങളില് പദ്ധതി തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഈ കണക്കുകള് പുറത്തുവരുന്നത്.
 | 

കഴിഞ്ഞ വര്‍ഷം യുകെയില്‍ തീവ്രവാദ വിരുദ്ധ പദ്ധതിയില്‍പ്പടുത്തിയത് നാലായിരത്തോളം പേരെ

ലണ്ടന്‍: യു.കെയില്‍ തീവ്രവാദികളോടുള്ള ആഭിമുഖ്യം പുലര്‍ത്തുന്നവരുടെ എണ്ണം വര്‍ധിച്ചതായി സൂചിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. കഴിഞ്ഞ വര്‍ഷം നാലായിരത്തോളം പേരെ തീവ്രവാദി വിരുദ്ധ പദ്ധതിയിലേക്ക് അയച്ചതായി കണക്കുകള്‍ പറയുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നു മടങ്ങാണിത്. അതേസമയം പ്രതിദിനം ശരാശരി 11 പേരെയാണ് ഇങ്ങനെ വിധേയരാക്കേണ്ടിവന്നതെന്നും ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പറയുന്നു. നാഷണല്‍ പോലീസ് ചീഫ് കൗണ്‍സില്‍ പുറത്തുവിട്ട വിവരാവകാശ രേഖയിലാണ് ഇതുപറയുന്നത്. കഴിഞ്ഞ ജൂണില്‍ പ്രാദേശിക ഭരണകൂടം, ജയില്‍, എന്‍.എച്ച്.എസ്ട്രസ്റ്റുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പദ്ധതി തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്.

സിറിയയില്‍ യുദ്ധത്തില്‍ പങ്കെടുത്ത് യു.കെയിലേക്ക് മടങ്ങുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായി. തീവ്രവാദ വിരുദ്ധ പദ്ധതി ജയിലുകളിലും എന്‍.എച്ച്.എസ് ട്രസ്റ്റിലും സ്‌കൂളുകളിലും നടത്തിവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പദ്ധതിയിലേക്കുള്‍പ്പെടുത്തിയ 3955 പേരില്‍ ഒന്‍പതും അതിനു താഴെയും പ്രായമുള്ള കുട്ടികളും ഉണ്ടായിരുന്നു. 2014ല്‍ പദ്ധതിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 1681 ആയിരുന്നു. പ്രാദേശിക ഭരണകൂടങ്ങളും ജനങ്ങളും തീവ്രവാദ സ്വഭാവമുള്ളവരെപ്പറ്റി വിവരം നല്‍കുന്നു എന്നാണ് വര്‍ധന ചൂണ്ടിക്കാട്ടുന്നത്.

അതേസമയം വര്‍ധന സാരമായി പരിഗണിക്കേണ്ടതാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് ഡയലോഗിലെ മുതിര്‍ന്ന തീവ്രവാദ വിരുദ്ധ ഗവേഷകന്‍ ഡോ.എറിന്‍ സാള്‍ട്ട്മാന്‍ ചൂണ്ടിക്കാട്ടി. ഇത് രണ്ടുകാര്യങ്ങളിലേക്കാണ് വെളിച്ചം വീശുന്നത്. തീവ്രവാദത്തെപ്പറ്റി ജനങ്ങളില്‍ കൂടുതല്‍ അവബോധമുണ്ടായിരിക്കുന്നു എന്നതാണ് അതില്‍ പ്രധാനം. എണ്ണം കൂടുന്നത് ഭയത്തിനു കാരണമായിട്ടുണ്ടെന്നതാണ് രണ്ടാമത്തെ പ്രശ്‌നം.

പ്രത്യേകിച്ച് വിദേശ തീവ്രവാദികളും വനിതകളും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളില്‍ അനിയന്ത്രിതമായി ചേരുന്നത് ഭയപ്പെടുത്തുന്നതാണ്. ഇതുമൂലം തീവ്രവാദമാണോ എന്ന് പലതിലും സംശയമുണ്ടാകുന്നു. കഴിഞ്ഞയാഴ്ച കുക്കുംബര്‍ എന്നത് കുക്കര്‍ ബോംബ് എന്ന് തെറ്റായി വായിച്ച നാലുവയസുകാരനെ തീവ്രവാദ വിരുദ്ധ പദ്ധതിയിലേക്ക് സ്‌കൂള്‍ അധികൃതര്‍ അയച്ചതും ഈ ആശങ്കയ്ക്ക് ആധാരമാണ്.