വിമാനയാത്ര സുരക്ഷിതമാക്കാന്‍ ന്യൂയോര്‍ക്കില്‍ കൊന്നൊടുക്കിയത് എഴുപതിനായിരത്തില്‍ അധികം പക്ഷികളെ

ഹഡ്സണ് നദിയിലെ വിസ്മയത്തേക്കുറിച്ച് കേട്ടിട്ടുണ്ടോ? അടിയന്തര ലാന്ഡിംഗ് വേണ്ടിവന്ന വിമാനം ഹഡ്സണ് നദിയില് ഇറക്കി യാത്രാക്കരെ രക്ഷിച്ച സംഭവമാണ് ഈ പേരില് അറിയപ്പെടുന്നത്. ഈ വിമാനത്തിന് തകരാറുണ്ടാക്കിയത് ഒരു പക്ഷിയായിരുന്നു. പക്ഷി ഇടിച്ചതോടെ എന്ജിന് തകരാറിലായ വിമാനം സുള്ളന്ബര്ഗര് എന്ന പൈലറ്റ് അതിസാഹസികമായി നദിയില് ഇറക്കുകയായിരുന്നു.
 | 

വിമാനയാത്ര സുരക്ഷിതമാക്കാന്‍ ന്യൂയോര്‍ക്കില്‍ കൊന്നൊടുക്കിയത് എഴുപതിനായിരത്തില്‍ അധികം പക്ഷികളെ

ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍ നദിയിലെ വിസ്മയത്തേക്കുറിച്ച് കേട്ടിട്ടുണ്ടോ? അടിയന്തര ലാന്‍ഡിംഗ് വേണ്ടിവന്ന വിമാനം ഹഡ്‌സണ്‍ നദിയില്‍ ഇറക്കി യാത്രാക്കരെ രക്ഷിച്ച സംഭവമാണ് ഈ പേരില്‍ അറിയപ്പെടുന്നത്. ഈ വിമാനത്തിന് തകരാറുണ്ടാക്കിയത് ഒരു പക്ഷിയായിരുന്നു. പക്ഷി ഇടിച്ചതോടെ എന്‍ജിന്‍ തകരാറിലായ വിമാനം സുള്ളന്‍ബര്‍ഗര്‍ എന്ന പൈലറ്റ് അതിസാഹസികമായി നദിയില്‍ ഇറക്കുകയായിരുന്നു.

2009ല്‍ നടന്ന സംഭവത്തിനു ശേഷം അമേരിക്കയുടെ വ്യോമയാന വ്യവസായ മേഖലയുടെ ഒന്നാം നമ്പര്‍ ശത്രുവായി പക്ഷികള്‍ മാറി. ന്യൂയോര്‍ക്കില്‍ മാത്രം വിമാനയാത്ര സുഗമമാക്കാനായി കൊന്നൊടുക്കിയത് 70,000ലധികം പക്ഷികളെയെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വന്നു.

പക്ഷികളെ വെടിവെച്ചോ കെണിവച്ച് പിടിച്ചോ കൊല്ലുകയാണ് പതിവ്. മൂന്ന് എയര്‍പോര്‍ട്ടുകളിലായി ഇതുവരെ കൊല്ലപ്പെട്ടത് 70,000ലധികം പക്ഷികളാണെന്ന കണക്ക് മാധ്യമങ്ങളാണ് പുറത്തുവിട്ടത്. എന്നാല്‍, കൊന്നൊടുക്കിയതുകൊണ്ട് മാത്രം പക്ഷികള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങള്‍ കുറയുന്നില്ല എന്നാണ് വ്യക്തമാകുന്നത്.

2009ലെ അപകടത്തിനു മുമ്പ് വര്‍ഷം തോറും 158 കൂട്ടിയിടികള്‍ എന്നതായിരുന്നു ശരാശരി കണക്ക്. പക്ഷികളെ കൊന്നൊടുക്കല്‍ ആരംഭിച്ച് ആറു വര്‍ഷം പിന്നിടുമ്പോള്‍ ഇത് 299 എന്ന നിലയിലാണ്. ലാ ഗാര്‍ഡിയ, നെവാര്‍ക്ക് വിമാനത്താവളങ്ങളിലെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. വിമാനപാത സുഗമമാക്കുന്നതിന് പക്ഷികളെ ഇല്ലാതാക്കുന്നതിന് പകരം സംവിധാനം കൊണ്ടുവരണമെന്നാണ് പരിസ്ഥിതിവാദികളുടെ ആവശ്യം.

ദേശാടനക്കിളികളുടെ സഞ്ചാരപാതയിലൂടെ വിമാനം പറക്കുന്നത് അവയുടെ തെറ്റാണോയെന്നും ഇവര്‍ ചോദിക്കുന്നു. കടല്‍കാക്കകള്‍, നീര്‍കാക്കകള്‍, വാത്തകള്‍ എന്നിവയെയാണ് പ്രധാനമായും കൊന്നൊടുക്കുന്നത്.