ഉത്തര കൊറിയയും അമേരിക്കയും സമാധാന ഉടമ്പടി ഒപ്പുവെച്ചു

ഉത്തര കൊറിയയും അമേരിക്കയും സമാധാന ഉടമ്പടിയില് ഒപ്പുവെച്ചു. സിംഗപ്പൂരില് നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപും ഉത്തര കൊറിയന് ഭരണാധികാരി കിം ജോങ് ഉന്നും ഉടമ്പടിയില് ഒപ്പുവെച്ചത്. കൂടിക്കാഴ്ചയെ ചരിത്രപരം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള് വിശേഷിപ്പിച്ചത്.
 | 

ഉത്തര കൊറിയയും അമേരിക്കയും സമാധാന ഉടമ്പടി ഒപ്പുവെച്ചു

സിംഗപ്പൂര്‍ സിറ്റി: ഉത്തര കൊറിയയും അമേരിക്കയും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു. സിംഗപ്പൂരില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ഉടമ്പടിയില്‍ ഒപ്പുവെച്ചത്. കൂടിക്കാഴ്ചയെ ചരിത്രപരം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

അമേരിക്കയുമായി ചരിത്രപരമായ ബന്ധം സ്ഥാപിക്കാനായതില്‍ സന്തോഷമുണ്ടെന്ന് കിം ജോങ് ഉന്‍ പറഞ്ഞു. കൂടിക്കാഴ്ച മാറ്റത്തിന്റെ തുടക്കമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നാലര മണിക്കൂറിലേറെ നീണ്ടു. ട്രംപിനൊപ്പം വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധി കിം യോങ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരായിരുന്നു കൊ റിയന്‍ സംഘത്തിലുണ്ടായിരുന്നത്.