അമേരിക്ക ഗോട്ട് ടാലന്റ് റിയാലിറ്റി ഷോയില്‍ അപകടം; പ്രകടനത്തിനിടെ തീയമ്പേറ്റ് മത്സരാര്‍ത്ഥിക്ക് പരിക്ക്

ടിവി ടാലന്റ് ഷോകളില് ആവശ്യമായത്ര സുരക്ഷ ക്രമീകരിക്കാത്തതു മൂലമുള്ള അപകടങ്ങള് വര്ദ്ധിക്കുകയാണ്. ഏറ്റവും ഒടുവില് അമേരിക്ക ഗോട്ട് ടാലന്റ് എന്ന മത്സരത്തിന്റെ പ്രകടനത്തിനിടെ അറ്റത്ത് ജ്വലിക്കുന്ന തീയുമായുള്ള അമ്പേറ്റ് മത്സരാര്ത്ഥിയുടെ കഴുത്തിന് പരിക്കേറ്റു. ദമ്പതികളായ അംബറും റ്യാന് സ്റ്റോക്കുമായിരുന്നു മത്സരാര്ത്ഥികള്. വിചിത്രമായ ഒരു പ്രകടനമാണ് ഇരുവരും കാണികള്ക്കു മുന്നില് കാഴ്ചവച്ചത്. ഇതിനൊടുവിലായിരുന്നു അപകടമുണ്ടയത്.
 | 

അമേരിക്ക ഗോട്ട് ടാലന്റ് റിയാലിറ്റി ഷോയില്‍ അപകടം; പ്രകടനത്തിനിടെ തീയമ്പേറ്റ് മത്സരാര്‍ത്ഥിക്ക് പരിക്ക്

ന്യൂയോര്‍ക്ക്: ടിവി ടാലന്റ് ഷോകളില്‍ ആവശ്യമായത്ര സുരക്ഷ ക്രമീകരിക്കാത്തതു മൂലമുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഏറ്റവും ഒടുവില്‍ അമേരിക്ക ഗോട്ട് ടാലന്റ് എന്ന മത്സരത്തിന്റെ പ്രകടനത്തിനിടെ അറ്റത്ത് ജ്വലിക്കുന്ന തീയുമായുള്ള അമ്പേറ്റ് മത്സരാര്‍ത്ഥിയുടെ കഴുത്തിന് പരിക്കേറ്റു. ദമ്പതികളായ അംബറും റ്യാന്‍ സ്റ്റോക്കുമായിരുന്നു മത്സരാര്‍ത്ഥികള്‍. വിചിത്രമായ ഒരു പ്രകടനമാണ് ഇരുവരും കാണികള്‍ക്കു മുന്നില്‍ കാഴ്ചവച്ചത്. ഇതിനൊടുവിലായിരുന്നു അപകടമുണ്ടയത്.

വളഞ്ഞ ഒരു വാള്‍ റ്യാന്‍ അനായാസം വരെ വിഴുങ്ങി കാണികളെ അത്ഭുതപ്പെടുത്തി. വാള്‍ വയറ്റിലേക്ക് ഇറങ്ങിയ അവസ്ഥയില്‍ ഇയാള്‍ ഇരുവശത്തേക്കും വളഞ്ഞത് കാണികളെ മൂക്കത്തു വിരല്‍വെപ്പിച്ചു. തുടര്‍ന്ന് ഒരു അമ്പ് അതിന്റെ അറ്റം വരെ വിഴുങ്ങി കാണികളില്‍ വിസ്മയം തീര്‍ത്തു. തുടര്‍ന്നായിരുന്നു അപകടമുണ്ടാക്കിയ ഇനം. സേഫ്റ്റി ഗോഗിള്‍ ധരിച്ച റ്യാന്‍ വിഴുങ്ങിയ ഇരുമ്പുകമ്പിയുടെ അറ്റത്ത് ക്രമീകരിച്ചിട്ടുള്ള വസ്തു അമ്പെയ്ത് ജ്വലിപ്പിക്കുകയായിരുന്നു ഇനം.

റ്യാന്‍ തയാറായി കമ്പിയുടെ അഗ്രത്തോളം വിഴുങ്ങി ജ്വലിപ്പിക്കേണ്ട ഭാഗം അംബറിനുനേരേ കാട്ടിക്കൊണ്ട് അല്‍പം കുനിഞ്ഞുനിന്നു. എതിര്‍ഭാഗത്ത് അംബര്‍ ഗോവണിക്കു മുകളില്‍ കയറി അമ്പിന്റെ അഗ്രത്ത് തീ കൊളുത്തി തൊടുത്തു. പറന്നുവന്ന അമ്പ് റ്യാന്റെ വായില്‍ നിന്നും പുറത്തേക്കു നിന്ന ജ്വലിപ്പിക്കേണ്ട ഭാഗത്ത് കൊള്ളേണ്ടതിനു പകരം കഴുത്തിലാണേറ്റത്. സംഭവത്തിനു ശേഷം താന്‍ വീട്ടിലാണെന്നും കുഴപ്പമില്ലെന്നും റ്യാന്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഷോയില്‍ അപകടം പറ്റിയെങ്കിലും ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടതായും റ്യാന്‍ കുറിച്ചു. അമേരിക്കാസ് ഗോട്ട് ടാലന്റ് 2017 ആരംഭിച്ചു കഴിഞ്ഞു. 11.4 ദശലക്ഷം പ്രേക്ഷകരാണ് ഈ ടിവി പരിപാടിക്കുള്ളത്. ഇപ്പോഴുണ്ടായ അപകടം കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തുന്നത്.

വീഡിയോ കാണാം