അപൂര്‍വ്വയിനം ആടിനെ ഷൂട്ട് ചെയ്ത ബിബിസി ക്യാമറാമാന് സംഭവിച്ചത്; വൈറല്‍ വീഡിയോ

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളില് വൈറലായി മാറിയിരിക്കുകയാണ്.
 | 
അപൂര്‍വ്വയിനം ആടിനെ ഷൂട്ട് ചെയ്ത ബിബിസി ക്യാമറാമാന് സംഭവിച്ചത്; വൈറല്‍ വീഡിയോ

ലണ്ടന്‍: അപൂര്‍വ്വ ഇനത്തിലുള്ള ആടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ബിബിസി ക്യാമറാമാന് ആടിന്റെ വക മുട്ടന്‍ പണി. ആനിമല്‍ പാര്‍ക്കില്‍ ഒരു ഷോ ചിത്രീകരിക്കുന്നതിനിടയിലാണ് ക്യാമാറമാന് ‘പണി കിട്ടിയത്’. ക്യാമറ കണ്ട് കൗതുകത്തില്‍ അടുത്തെത്തിയ ആട് ക്യാമറാമാന്റെ ജനനേന്ദ്രിയത്തില്‍ ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.

ആടിന്റെ ആക്രമണത്തില്‍ ഇയാള്‍ നിലത്തുവീണു. നിസാര പരിക്ക് മാത്രമെ പറ്റിയിട്ടുള്ളുവെന്നാണ് റിപ്പോര്‍ട്ട്. അപൂര്‍വ്വ വര്‍ഗത്തില്‍പ്പെട്ട ആടായ ക്യാമറൂണ്‍ ഷീപ്പ് ആണ് ക്യാമാറാമാനെ ആക്രമിച്ചത്.

വീഡിയോ കാണാം.