ഉപരോധം അവസാനിപ്പിക്കണമെങ്കില്‍ 13 ഉപാധികള്‍ അംഗീകരിക്കണം; ഖത്തറുമായി സമവായത്തിനൊരുങ്ങി സൗദിയും സഖ്യരാജ്യങ്ങും

ഖത്തറിനു മേല് ഏര്പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്വലിക്കാന് ഉപാധികളുമായി സൗദിയും സഖ്യരാജ്യങ്ങളും. 13 ഉപാധികളാണ് മധ്യസ്ഥത വഹിക്കുന്ന കുവൈറ്റിന് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്ന രാജ്യങ്ങള് നല്കിയിരിക്കുന്നത്. അല് ജസീറ അടച്ചു പൂട്ടുക, തുര്ക്കിയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുക, ദോഹയിലെ തുര്ക്കി സൈനിക കേന്ദ്രം അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
 | 

ഉപരോധം അവസാനിപ്പിക്കണമെങ്കില്‍ 13 ഉപാധികള്‍ അംഗീകരിക്കണം; ഖത്തറുമായി സമവായത്തിനൊരുങ്ങി സൗദിയും സഖ്യരാജ്യങ്ങും

റിയാദ്: ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കാന്‍ ഉപാധികളുമായി സൗദിയും സഖ്യരാജ്യങ്ങളും. 13 ഉപാധികളാണ് മധ്യസ്ഥത വഹിക്കുന്ന കുവൈറ്റിന് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്ന രാജ്യങ്ങള്‍ നല്‍കിയിരിക്കുന്നത്. അല്‍ ജസീറ അടച്ചു പൂട്ടുക, തുര്‍ക്കിയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുക, ദോഹയിലെ തുര്‍ക്കി സൈനിക കേന്ദ്രം അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

എന്നാല്‍ ഉപരോധം പിന്‍വലിക്കാതെ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന നിലപാടാണ് ഖത്തര്‍ സ്വീകരിച്ചിരിക്കുന്നത്. അല്‍ ജസീറ വിഷയമുള്‍പ്പെടെയുള്ള ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ചര്‍ച്ചക്ക് തയ്യാറല്ലെന്നും വിദേശനയം അടിയറ വെച്ച് കീഴടങ്ങലിന് ഒരുക്കമല്ലെന്നും ഖത്തര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.