സെക്‌സ് ടോയി മാതൃകയിൽ പ്രതിമ നിർമ്മിച്ച ശിൽപ്പിക്ക് മർദ്ദനം

സെക്സ് ടോയി മാതൃകയിൽ ബലൂൺ പ്രതിമ നിർമ്മിച്ച ശിൽപ്പിക്ക് ഒരു കൂട്ടമാളുകളുടെ മർദ്ദനം. പാരീസിലെ വെൻഡോമിൽ നെപ്പോളിയൻ ശിൽപ്പത്തിന് സമീപം സ്ഥാപിച്ച പ്രതിമയാണ് ചിലരെ പ്രകോപിതരാക്കിയത്. ബലൂണിന് സെക്സ് ടോയിയുമായി സാദൃശ്യമുണ്ടെന്ന് പറഞ്ഞാണ് ചിലർ ശിൽപ്പിയായ പോൾ മക്കാർത്തിയെ മർദ്ദിച്ചത്. 24 മീറ്റർ ഉയരമുള്ള ബലൂൺ പ്രതിമയുടെ കാറ്റഴിച്ച് വിടുകയും കേബിളുകൽ മുറിച്ച് മാറ്റുകയും ചെയ്തു.
 | 
സെക്‌സ് ടോയി മാതൃകയിൽ പ്രതിമ നിർമ്മിച്ച ശിൽപ്പിക്ക് മർദ്ദനം


പാരീസ്:
സെക്‌സ് ടോയി മാതൃകയിൽ ബലൂൺ പ്രതിമ നിർമ്മിച്ച ശിൽപ്പിക്ക് ഒരു കൂട്ടമാളുകളുടെ മർദ്ദനം. പാരീസിലെ വെൻഡോമിൽ നെപ്പോളിയൻ ശിൽപ്പത്തിന് സമീപം സ്ഥാപിച്ച പ്രതിമയാണ് ചിലരെ പ്രകോപിതരാക്കിയത്. ബലൂണിന് സെക്‌സ് ടോയിയുമായി സാദൃശ്യമുണ്ടെന്ന് പറഞ്ഞാണ് ചിലർ ശിൽപ്പിയായ പോൾ മക്കാർത്തിയെ മർദ്ദിച്ചത്. 24 മീറ്റർ ഉയരമുള്ള ബലൂൺ പ്രതിമയുടെ കാറ്റഴിച്ച് വിടുകയും കേബിളുകൽ മുറിച്ച് മാറ്റുകയും ചെയ്തു.

തന്റെ കലാസൃഷ്ടിയെ അപമാനിച്ച പാരീസ് ജനതയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിമ പുനസ്ഥാപിക്കില്ലെന്നും മക്കാർത്തി പറഞ്ഞു. ശിൽപ്പമുണ്ടാകാൻ സെക്‌സ് ടോയിയും ക്രിസ്തുമസ് ട്രീയുമാണ് പ്രചോദനമായതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതിന് മുൻപും ഇത്തരം വിവാദങ്ങളിൽ പെട്ടിട്ടുള്ളയാളാണ് പോൾ മക്കാർത്തി.