അഫ്ഗാൻ പ്രസിഡന്റായി അഷ്‌റഫ് ഗനി അധികാരമേറ്റു

അഫ്ഗാനിസ്ഥാനിലെ പുതിയ പ്രസിഡന്റായി അഷ്റഫ് ഗനി അഹ്മദ്സായി അധികാരമേറ്റു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് ഗനി സ്ഥാനമേറ്റെടുത്തത്. 2001 ൽ താലിബാൻ ഭരണകൂടം തകർന്നതിനു ശേഷം രാജ്യത്തെ ജനാധിപത്യരീതിയിലുള്ള ആദ്യത്തെ അധികാരമേറ്റെടുക്കലാണ് ഇത്.
 | 

അഫ്ഗാൻ പ്രസിഡന്റായി അഷ്‌റഫ് ഗനി  അധികാരമേറ്റു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പുതിയ പ്രസിഡന്റായി അഷ്‌റഫ് ഗനി അഹ്മദ്‌സായി അധികാരമേറ്റു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് ഗനി സ്ഥാനമേറ്റെടുത്തത്. 2001 ൽ താലിബാൻ ഭരണകൂടം തകർന്നതിനു ശേഷം രാജ്യത്തെ ജനാധിപത്യരീതിയിലുള്ള ആദ്യത്തെ അധികാരമേറ്റെടുക്കലാണ് ഇത്. ഒരു ദശാബ്ദത്തിന് ശേഷമാണ് ജനാധിപത്യരീതിയിൽ അഫ്ഗാനിസ്ഥാൻ അധികാരകൈമാറ്റത്തിന് വേദിയാകുന്നത്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മൂന്ന് മാസം നീണ്ട തർക്കത്തിനൊടുവിലാണ് അഷറഫ് ഗനി പ്രസിഡന്റായത്.

പ്രസിഡന്റ് സ്ഥാനാർത്ഥികളായ അഷ്‌റഫ് ഗനിയും അബ്ദുള്ള അബ്ദുള്ളയും തമ്മിൽ ധാരണയായതിന് പിന്നാലെയാണ് പുതിയ പ്രസിഡന്റായി ഗനിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഇരുനേതാക്കളും തമ്മിൽ അധികാര പങ്കാളിത്തത്തിനുള്ള ഉടമ്പടി ഒപ്പു വച്ചിരുന്നു.രണ്ടു നേതാക്കളും തമ്മിൽ അഫ്ഗാനിസ്ഥാന്റെ ഭാവിയെ കരുതി ഉടമ്പടിയിലെത്തിയത് സ്വാഗതാർഹമാണെന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ് ഹമീദ് കർസായി പറഞ്ഞിരുന്നു.