ബ്രിട്ടനില്‍ ‘കില്ലര്‍ കടന്നലുകള്‍’ പെരുകുന്നു; കുത്തേറ്റാല്‍ മിനുറ്റുകള്‍ക്കുള്ളില്‍ അന്ത്യം

അനഫൈലാക്ടിക് ഷോക്ക്(Anaphylactic shock) എന്നാണ് ഈ അലര്ജിക് റിയാക്ഷനെ ഡോക്ടര്മാര് വിശേഷിപ്പിക്കുന്നത്.
 | 
ബ്രിട്ടനില്‍ ‘കില്ലര്‍ കടന്നലുകള്‍’ പെരുകുന്നു; കുത്തേറ്റാല്‍ മിനുറ്റുകള്‍ക്കുള്ളില്‍ അന്ത്യം

ലണ്ടന്‍: ബ്രിട്ടനില്‍ കില്ലര്‍ കടന്നലുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. ഏഷ്യന്‍ ഹോര്‍നെറ്റ്‌സ് എന്നറിയപ്പെടുത്ത അപകടകാരിയായ ഇത്തരം കടന്നലുകളുടെ കുത്തേറ്റാല്‍ മരണം വരെ സംഭവിക്കാമെന്നാണ് റിപ്പോര്‍ട്ട്. കടന്നലിന്റെ കുത്തേറ്റയാളുടെ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസുകള്‍ പ്രത്യേകതരം അലര്‍ജിക്ക് കാരണമാകും. ഈ അലര്‍ജിയാണ് മരണത്തിലേക്ക് നയിക്കുന്നത്.

അനഫൈലാക്ടിക് ഷോക്ക്(Anaphylactic shock) എന്നാണ് ഈ അലര്‍ജിക് റിയാക്ഷനെ ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. ഇത് സംഭവിക്കുന്ന ഭൂരിഭാഗം പേര്‍ക്കും മരണമുറപ്പാണെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതര അലര്‍ജി പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇവയുടെ കുത്തേറ്റാല്‍ കൂടുതല്‍ അപായ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു.

നിലവില്‍ യു.കെയിലെ കാലാവസ്ഥ ഇത്തരം തേനീച്ചകളുടെ പ്രജനനത്തിന് അനുയോജ്യമായതാണ്. വേനല്‍ക്കാലത്ത് ഇടവിട്ട് ലഭിക്കുന്ന മഴ ഇവ പെരുകാന്‍ സഹായിക്കുന്നു. കഴിഞ്ഞ വര്‍ഷം ഏതാണ്ട് 12ലധികം കടന്നല്‍ക്കൂടുകള്‍ കണ്ടെത്തി നശിപ്പിച്ചിരുന്നു. ഇത്തവണ ആറ് മാസത്തിനിടെ 13 കൂടുകളാണ് കണ്ടെത്തിയിരിക്കുന്നത്.

കൂടുതല്‍ കടന്നല്‍ക്കൂടുകള്‍ കണ്ടെത്തുന്നത് അപായ സൂചകമാണെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പാര്‍ക്കുകളിലും മറ്റിടങ്ങളിലും കണ്ടെത്തുന്ന കൂടുകള്‍ വിദഗദ്ധരുടെ സഹായമില്ലാതെ പൊളിച്ചുമാറ്റാന്‍ ശ്രമിക്കരുതെന്ന് മുന്നറിയിപ്പുണ്ട്.