ആറ് മാസത്തെ ബഹിരാകാശ യാത്രക്ക് ശേഷം ഭൂമിയില്‍ തിരിച്ചെത്തി, പക്ഷേ കാല് നിലത്തുറക്കുങ്ങുന്നില്ല; വീഡിയോ

ആറ് മാസത്തെ ബഹിരാകാശ യാത്രക്ക് ശേഷം ഭൂമിയില് തിരികെയെത്തിയ നാസയുടെ ബഹിരാകാശ യാത്രികന് നടക്കാന് പറ്റാതായി. ആറ് മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് കഴിഞ്ഞ 55 കാരനായ ഡ്രൂ ഫ്യൂസ്റ്റലാണ് നടക്കുന്നത് എങ്ങനെയെന്ന് മറന്നുപോയത്. അദ്ദേഹത്തിന്റെ കാലിന്റെ ചലനങ്ങള് നേരയാക്കാനുള്ള ശ്രമങ്ങള് നടക്കുകയാണ്. അദ്ദേഹത്തിന് ശാരീരികമായി വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും നടക്കാതിരുന്നത് കാരണമുണ്ടായിരിക്കുന്ന പ്രശ്നങ്ങള് മാത്രമാണെന്നും ഡോക്ടര്മാര് പ്രതികരിച്ചു.
 | 
ആറ് മാസത്തെ ബഹിരാകാശ യാത്രക്ക് ശേഷം ഭൂമിയില്‍ തിരിച്ചെത്തി, പക്ഷേ കാല് നിലത്തുറക്കുങ്ങുന്നില്ല; വീഡിയോ

വാഷിംഗ്ടണ്‍: ആറ് മാസത്തെ ബഹിരാകാശ യാത്രക്ക് ശേഷം ഭൂമിയില്‍ തിരികെയെത്തിയ നാസയുടെ ബഹിരാകാശ യാത്രികന് നടക്കാന്‍ പറ്റാതായി. ആറ് മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ 55 കാരനായ ഡ്രൂ ഫ്യൂസ്റ്റലാണ് നടക്കുന്നത് എങ്ങനെയെന്ന് മറന്നുപോയത്. അദ്ദേഹത്തിന്റെ കാലിന്റെ ചലനങ്ങള്‍ നേരയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അദ്ദേഹത്തിന് ശാരീരികമായി വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും നടക്കാതിരുന്നത് കാരണമുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമാണെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

നടക്കാന്‍ വീണ്ടും പഠിക്കുന്ന ഫ്യൂസ്റ്റലിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 197 ദിവസങ്ങള്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ ചെലവഴിച്ചശേഷമാണ് ഫ്യൂസ്റ്റല്‍ തിരിച്ചെത്തുന്നത്. നാസ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. നാസയുടെ 56-ാമത് പര്യവേക്ഷണ സംഘത്തിന്റെ കമാന്‍ഡര്‍ ആയ ഫ്യൂസ്റ്റലിന്റെ ഒമ്പതാമത്തെ ബഹിരാകാശ യാത്രയാണിത്.

വീഡിയോ കാണാം.