യുകെയില്‍ വീടുകളുടെ വിലയില്‍ വീണ്ടും വര്‍ദ്ധന; ചരിത്രത്തിലാദ്യമായി ശരാശരി വില മൂന്നുലക്ഷം പൗണ്ട് പിന്നിട്ടു

വീട് സ്വന്തമാക്കുക എന്ന സാധാരണക്കാരന്റെ സ്വപ്നത്തിന് കനത്ത ആഘാതമേല്പിച്ചുകൊണ്ട് വീടുവില കുതിച്ചുകയറുന്നു. ചരിത്രത്തിലാദ്യമായി വീടുകളുടെ ശരാശരി വില മൂന്നുലക്ഷം പിന്നിട്ടതായി പ്രമുഖ വസ്തു, വീട് വ്യവസായ വെബ്സൈറ്റായ റൈറ്റ് മൂവ് വ്യക്തമാക്കി. വരും തലമുറകള്ക്ക് വീട് എന്നത് ഒരു സ്വപ്നമാകുമെന്ന് ബ്രിട്ടീഷുകാര് ഭയപ്പെടുന്നതായി ഒരു അഭിപ്രായ സര്വേ പറയുന്നു. പത്തുവര്ഷത്തിനിടെയാണ് വസ്തുവിന്റെ വില ഇത്രയും കുതിച്ചുകയറിയത്. 2006 മാര്ച്ചില് 2,00,980 പൗണ്ട് ആണ് ഉണ്ടായിരുന്നതെങ്കില് പത്തുവര്ഷത്തിനിപ്പുറം 2016 മാര്ച്ച് എത്തിയപ്പോള് അത് 3,03,190 പൗണ്ടായി ഉയര്ന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് വിലയില് ഗണ്യമായ വര്ധനവുണ്ടായതായും സൈറ്റ് പറയുന്നു.
 | 

യുകെയില്‍ വീടുകളുടെ വിലയില്‍ വീണ്ടും വര്‍ദ്ധന; ചരിത്രത്തിലാദ്യമായി ശരാശരി വില മൂന്നുലക്ഷം പൗണ്ട് പിന്നിട്ടു

ലണ്ടന്‍: വീട് സ്വന്തമാക്കുക എന്ന സാധാരണക്കാരന്റെ സ്വപ്‌നത്തിന് കനത്ത ആഘാതമേല്‍പിച്ചുകൊണ്ട് വീടുവില കുതിച്ചുകയറുന്നു. ചരിത്രത്തിലാദ്യമായി വീടുകളുടെ ശരാശരി വില മൂന്നുലക്ഷം പിന്നിട്ടതായി പ്രമുഖ വസ്തു, വീട് വ്യവസായ വെബ്‌സൈറ്റായ റൈറ്റ് മൂവ് വ്യക്തമാക്കി. വരും തലമുറകള്‍ക്ക് വീട് എന്നത് ഒരു സ്വപ്‌നമാകുമെന്ന് ബ്രിട്ടീഷുകാര്‍ ഭയപ്പെടുന്നതായി ഒരു അഭിപ്രായ സര്‍വേ പറയുന്നു. പത്തുവര്‍ഷത്തിനിടെയാണ് വസ്തുവിന്റെ വില ഇത്രയും കുതിച്ചുകയറിയത്. 2006 മാര്‍ച്ചില്‍ 2,00,980 പൗണ്ട് ആണ് ഉണ്ടായിരുന്നതെങ്കില്‍ പത്തുവര്‍ഷത്തിനിപ്പുറം 2016 മാര്‍ച്ച് എത്തിയപ്പോള്‍ അത് 3,03,190 പൗണ്ടായി ഉയര്‍ന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായതായും സൈറ്റ് പറയുന്നു.

2,99,287 പൗണ്ടായിരിന്നു കഴിഞ്ഞ മാസത്തെ വില. പത്തുവര്‍ഷത്തിനിടയില്‍ വീടിന് ആവശ്യപ്പെടുന്ന വിലയില്‍ ഒരുലക്ഷത്തിലധികം പൗണ്ടിന്റെ വര്‍ധനയാണ് ഉണ്ടായത്. ഇംഗ്ലണ്ടിലും വെയില്‍സിലും ഇതാണവസ്ഥ. മാര്‍ച്ചില്‍ ലണ്ടനിലെ പ്രവിശ്യകളിലെല്ലാം തന്നെ വില സര്‍വകാല റെക്കോഡിലെത്തിയിട്ടുണ്ട്. ലണ്ടനില്‍ 6,44,045 പൗണ്ട്, സൗത്ത് വെസ്റ്റ് 2,92,251 പൗണ്ട്. സൗത്ത് ഈസ്റ്റ് 3,99,680, ഈസ്റ്റ് ലണ്ടന്‍ 3,26,836, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് 2,04,140, നോര്‍ത്ത് വെസ്റ്റ് 1,77,437 പൗണ്ട് എന്നിങ്ങനെയാണ് വില.

വെയില്‍സില്‍ വീടുകള്‍ക്ക് ആവശ്യപ്പെടുന്ന വിലയില്‍ 1.4 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഇപ്പോള്‍ 1,74,046 പൗണ്ടാണ് വില.
മുമ്പ് ലണ്ടനിലായിരുന്നു വില ഉയര്‍ന്നിരുന്നതെങ്കില്‍ ഇപ്പോള്‍ നോര്‍ത്ത്, വെസ്റ്റ് മേഖലയിലാണ് വര്‍ധന അനുഭവപ്പെടുന്നത്. കഴിഞ്ഞ മാസം വരെ ശരാശരി 30,000 വീടുകളാണ് വില്‍പനയ്ക്കായി ആഴ്ചതോറും എത്തിയിരുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നുശതമാനം കൂടുതലായിരുന്നെങ്കിലും ആവശ്യക്കാരേറിയപ്പോള്‍ അതുപോരാതെ വരികയും വിലയില്‍ കുതിപ്പുണ്ടാകുകയുമായിരുന്നു എന്ന് റൈറ്റ് മൂവ് ഡയറക്ടര്‍ മൈല്‍സ് ഷിപ്‌സൈഡ് പറഞ്ഞു.

ഷെല്‍ട്ടര്‍ എന്ന സന്നദ്ധ സംഘടന നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 1906 യുവജനങ്ങളില്‍ 74 ശതമാനവും പറയുന്നത് തങ്ങളുടെ രക്ഷിതാക്കള്‍ വീട് സ്വന്തമാക്കിയ കാലത്തേതില്‍ നിന്നു വിഭിന്നമായി തങ്ങള്‍ക്ക് വീട് വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് പുതിയ വില നിലവാരം ഉണ്ടാക്കിയിരിക്കുന്നതെന്നാണ്.