Friday , 25 September 2020
News Updates

മരുന്ന് കുടിക്കാൻ വിസമ്മതിക്കുന്ന പാണ്ടകൾ; വീഡിയോ ശ്രദ്ധേയമായി

panda-1

 

ബീജിങ്: കുഞ്ഞുങ്ങളെ മരുന്ന് കുടിപ്പിക്കുക എന്നത് വലിയ പ്രയാസമാണ്. മൃഗങ്ങളുടെ കാര്യവും ഒട്ടും വ്യത്യസ്തമല്ലെന്നാണ് ചൈനയിൽ നിന്നുള്ള ഈ വീഡിയോ കാണിക്കുന്നത്. ചൈനയിലെ ചെങ്ക്ഡു മൃഗശാലയിലാണ് സംഭവം. രണ്ട് പാണ്ടകൾ ചേർന്ന് തങ്ങളെ മരുന്ന് കുടിപ്പിക്കാൻ ശ്രമിക്കുന്ന മൃഗസംരക്ഷകനെ തടയുന്ന രസകരമായ രംഗങ്ങളാണ് വീഡിയോയിലുള്ളത്.

സിറിഞ്ച് ഉപയോഗിച്ച് രണ്ട് പേരുടേയും വായിൽ മരുന്ന് ഒഴിച്ച് കൊടുക്കാനായിരുന്നു ഇയാളുടെ ശ്രമം. എന്നാൽ തങ്ങളുടെ വായ് പൊത്തിപിടിച്ചും, ഇയാളുടെ പുറത്ത് കയറിയും മറ്റും മരുന്ന് കഴിക്കുന്നത് ചെറുക്കാൻ ശ്രമിക്കുന്ന പാണ്ടകളുടെ ദൃശ്യങ്ങൾ കൗതുകകരമാണ്.

Topics:

DONT MISS