കടലിനടിയില്‍ ഭീമന്‍ ബോയിംഗ് ജെറ്റുമായി ബഹറിനില്‍ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് വരുന്നു; തുറക്കുന്നത് ഓഗസ്റ്റില്‍

കടലിനടിയില് മുങ്ങിക്കിടക്കുന്ന ബോയിംഗ് 747 വിമാനവുമായി ബഹറിനില് അണ്ടര്വാട്ടര് തീം പാര്ക്ക് ഒരുങ്ങുന്നു.
 | 
കടലിനടിയില്‍ ഭീമന്‍ ബോയിംഗ് ജെറ്റുമായി ബഹറിനില്‍ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് വരുന്നു; തുറക്കുന്നത് ഓഗസ്റ്റില്‍

മനാമ: കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ബോയിംഗ് 747 വിമാനവുമായി ബഹറിനില്‍ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് ഒരുങ്ങുന്നു. ഡൈവ് ബഹറിന്‍ എന്ന പേരില്‍ ഒരു ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പാര്‍ക്ക് ഒരുങ്ങുന്നതെന്ന് ബഹറിന്‍ അറിയിച്ചു. ഓഗസ്റ്റില്‍ പാര്‍ക്ക് തുറന്നു കൊടുക്കും. ഇതിനായുള്ള ബോയിംഗ് വിമാനം ഞായറാഴ്ച കടലില്‍ ഇറക്കി. 69 ലക്ഷം രൂപയ്ക്ക് യുഎഇയില്‍ നിന്ന് വാങ്ങിയ വിമാനമാണ് കടലില്‍ മുക്കുന്നത്.

ദിയാര്‍ അല്‍ മുഹാറഖിനു സമീപം കടലിലേക്കാണ് വിമാനം കൊണ്ടുപോയത്. ഇവിടെ 20 മീറ്റര്‍ താഴ്ചയില്‍ വിമാനം കടലില്‍ താഴ്ത്തും. 70 മീറ്റര്‍ നീളമാണ് ഡീകമ്മീഷന്‍ ചെയ്ത വിമാനത്തിന് ഉള്ളത്. കടലില്‍ ആഴ്ത്തിയ ഏറ്റവും വലിയ വസ്തുവായിരിക്കും ഇതെന്ന് ബഹറിനിലെ ഇന്‍ഡസ്ട്രി, കൊമേഴ്‌സ്, ടൂറിസം മന്ത്രി റാഷിദ് അല്‍ സയാനി പറഞ്ഞു. ഓഗസ്റ്റ് മുതല്‍ സഞ്ചാരികള്‍ക്ക് പാര്‍ക്കില്‍ സന്ദര്‍ശനം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി.

കൃത്രിമ പവിഴപ്പുറ്റുകളും ശില്പങ്ങളുമൊക്കെ തീം പാര്‍ക്കില്‍ ഉണ്ടായിരിക്കും. ഏഴ് കൃത്രിമ ദ്വീപുകളിലായി പരന്നു കിടക്കുന്ന നഗരമാണ് ദിയാര്‍ അല്‍ മുഹാറഖ്. ഇതിനു സമീപമായാണ് ലോകത്തെ ഏറ്റവും വലിയ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്കായ ഡൈവ് ബഹറിന്‍ ഒരുങ്ങുന്നത്.

കടലിനടിയില്‍ ഭീമന്‍ ബോയിംഗ് ജെറ്റുമായി ബഹറിനില്‍ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് വരുന്നു; തുറക്കുന്നത് ഓഗസ്റ്റില്‍ കടലിനടിയില്‍ ഭീമന്‍ ബോയിംഗ് ജെറ്റുമായി ബഹറിനില്‍ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് വരുന്നു; തുറക്കുന്നത് ഓഗസ്റ്റില്‍ കടലിനടിയില്‍ ഭീമന്‍ ബോയിംഗ് ജെറ്റുമായി ബഹറിനില്‍ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് വരുന്നു; തുറക്കുന്നത് ഓഗസ്റ്റില്‍ കടലിനടിയില്‍ ഭീമന്‍ ബോയിംഗ് ജെറ്റുമായി ബഹറിനില്‍ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് വരുന്നു; തുറക്കുന്നത് ഓഗസ്റ്റില്‍ കടലിനടിയില്‍ ഭീമന്‍ ബോയിംഗ് ജെറ്റുമായി ബഹറിനില്‍ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് വരുന്നു; തുറക്കുന്നത് ഓഗസ്റ്റില്‍ കടലിനടിയില്‍ ഭീമന്‍ ബോയിംഗ് ജെറ്റുമായി ബഹറിനില്‍ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് വരുന്നു; തുറക്കുന്നത് ഓഗസ്റ്റില്‍

Pictures of a Boeing 747 being towed out to Dive Bahrain location have been released by Dive Bahrain. It is floated and…

Posted by Xplore Bahrain on Tuesday, June 11, 2019