തലയില്‍ മുടിയില്ലാത്തവര്‍ ദുഃഖിക്കേണ്ട; ബുദ്ധിയിലും ജീവിതവിജയത്തിലും മുമ്പന്‍മാര്‍ കഷണ്ടിയുള്ളവരെന്ന് പഠനം

കഷണ്ടിയുള്ളവരെ കളിയാക്കുന്നവര് ഇനി സൂക്ഷിക്കണം. കാരണം പഠനങ്ങള് തെളിയിക്കുന്നത് അവരാണ് തലയില് മുടിയുള്ളവരേക്കാളും കേമന്മാരെന്നാണ്. ചരിത്രത്തില് തന്നെയുണ്ട് ഇതിന് ഉദാഹരണങ്ങള്. പ്രശസ്തരായ സ്റ്റീവ് ബാമര്, ഡ്വെയ്ന് ജോണ്സണ്, വിന് ഡീസല് എന്നിവരില് പൊതുവായി ഉണ്ടായിരുന്ന പ്രത്യേകത എന്തെന്ന് ചോദിച്ചാല് ഇവര് മൂന്ന് പേരും തലയില് മുടിയില്ലാത്തവരാണെന്നുള്ളതാണ് അതിനുള്ള ഉത്തരം
 | 

തലയില്‍ മുടിയില്ലാത്തവര്‍ ദുഃഖിക്കേണ്ട; ബുദ്ധിയിലും ജീവിതവിജയത്തിലും മുമ്പന്‍മാര്‍ കഷണ്ടിയുള്ളവരെന്ന് പഠനം

പെന്‍സില്‍വാനിയ: കഷണ്ടിയുള്ളവരെ കളിയാക്കുന്നവര്‍ ഇനി സൂക്ഷിക്കണം. കാരണം പഠനങ്ങള്‍ തെളിയിക്കുന്നത് അവരാണ് തലയില്‍ മുടിയുള്ളവരേക്കാളും കേമന്‍മാരെന്നാണ്. ചരിത്രത്തില്‍ തന്നെയുണ്ട് ഇതിന് ഉദാഹരണങ്ങള്‍. പ്രശസ്തരായ സ്റ്റീവ് ബാമര്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, വിന്‍ ഡീസല്‍ എന്നിവരില്‍ പൊതുവായി ഉണ്ടായിരുന്ന പ്രത്യേകത എന്തെന്ന് ചോദിച്ചാല്‍ ഇവര്‍ മൂന്ന് പേരും തലയില്‍ മുടിയില്ലാത്തവരാണെന്നുള്ളതാണ് അതിനുള്ള ഉത്തരം.

ആല്‍ബര്‍ട്ട് മാന്‍സിന്റെ നേതൃത്വത്തില്‍ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന മൂന്ന് പഠനങ്ങള്‍ ഇതിനെ സാധൂകരിക്കുന്നു. 59 പേരില്‍ അവര്‍ക്ക് മുടിയോടുകൂടിയും മുടി ഇല്ലാതെയുമുള്ള രൂപങ്ങളെ കൃത്യമായി വിലയിരുത്തിയാണ് പഠനങ്ങള്‍ നടന്നത്. ഇതില്‍ മുടിയില്ലാതെ കഷണ്ടിത്തലയോടുകൂടിയവരാണ് നില്‍പ്പിലും നടപ്പിലും നോട്ടത്തിലും എല്ലാം മികച്ചതായി പഠനത്തില്‍ പങ്കടുത്തവര്‍ വിലയിരുത്തിയത്.

കൂടാതെ ഇവര്‍ക്കാണ് മുടിയുള്ളവരെക്കാളും ആത്മവിശ്വാസം മുഖത്ത് തോന്നുന്നതെന്നും പഠനം പറയുന്നു. മുടിയുള്ള ഇവരുടെ രൂപത്തെ അപേക്ഷിച്ച് മുടിയില്ലാത്ത രൂപത്തിന് കൂടുതല്‍ പൊക്കവും തോന്നിക്കുന്നു. മൊത്തത്തില്‍ തന്നെ മുടിയുള്ളവരെക്കാള്‍ ആകാരഭംഗി പോലും കഷണ്ടിയുള്ളവര്‍ക്കാണെന്നും പഠനം വിലയിരുത്തുന്നു. എന്നാല്‍ പൂര്‍ണ്ണമായുള്ള കഷണ്ടിയല്ലാതെ തലയില്‍ അല്‍പ്പസ്വല്‍പ്പം മുടിയുള്ളവരെ കാണാന്‍ യാതൊരു ഭംഗിയുമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.