സമ്പന്നർക്ക് കുളിക്കാൻ റെഡ് വൈൻ നിറച്ച ബാത്ത്ടബ്

സൗന്ദര്യപ്രശ്നങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാണെന്ന് വിശ്വാസിക്കുന്ന റെഡ് വൈനിലുള്ള കുളിക്ക് പ്രചാരമേറുന്നു. ജപ്പാനിലെ സമ്പന്നർക്കിടെയിലാണ് ഈ ചിലവേറിയ കുളി തരംഗമാകുന്നത്. റെഡ് വൈനിൽ കുളിച്ചാൽ സൗന്ദര്യ, ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന മോചനം ലഭിക്കുമെന്നാണ് ഇവരുടെ വിശ്വാസം. യുനെസ്വോൻ എന്ന സ്പാ റിസോർട്ടിലെ വൈൻ കുളിയാണ് ഏറെ പ്രശസ്തം. മൂന്നര മീറ്ററോളം ഉയരമുള്ള ഭീമൻ വൈൻ കുപ്പിയുടെ രൂപത്തിലുള്ള പൈപ്പിൽ നിന്ന് വൈൻ ഒഴുകിയെത്തുന്ന രീതിയിലാണ് പൂൾ സജ്ജീകരിച്ചിട്ടുള്ളത്.
 | 

സമ്പന്നർക്ക് കുളിക്കാൻ റെഡ് വൈൻ നിറച്ച ബാത്ത്ടബ്
ടോക്കിയോ: സൗന്ദര്യപ്രശ്‌നങ്ങൾക്കും ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരമാണെന്ന് വിശ്വാസിക്കുന്ന റെഡ് വൈനിലുള്ള കുളിക്ക് പ്രചാരമേറുന്നു. ജപ്പാനിലെ സമ്പന്നർക്കിടെയിലാണ് ഈ ചിലവേറിയ കുളി തരംഗമാകുന്നത്. റെഡ് വൈനിൽ കുളിച്ചാൽ സൗന്ദര്യ, ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന മോചനം ലഭിക്കുമെന്നാണ് ഇവരുടെ വിശ്വാസം. യുനെസ്വോൻ എന്ന സ്പാ റിസോർട്ടിലെ വൈൻ കുളിയാണ് ഏറെ പ്രശസ്തം. മൂന്നര മീറ്ററോളം ഉയരമുള്ള ഭീമൻ വൈൻ കുപ്പിയുടെ രൂപത്തിലുള്ള പൈപ്പിൽ നിന്ന് വൈൻ ഒഴുകിയെത്തുന്ന രീതിയിലാണ് പൂൾ സജ്ജീകരിച്ചിട്ടുള്ളത്.

സമ്പന്നർക്ക് കുളിക്കാൻ റെഡ് വൈൻ നിറച്ച ബാത്ത്ടബ്
അമേരിക്കൻ ബാസ്‌ക്കറ്റ് ബോൾ താരം അമേറിസ് സ്‌റ്റോഡ്മിയരുടെ ഇൻസ്റ്റഗ്രാം ചിത്രമാണ് വൈൻ കുളി വീണ്ടും ചർച്ചയായത്. റെഡ് വൈനിൽ കുളിച്ചതിലൂടെ തന്റെ രക്തയോട്ടം വർദ്ധിച്ചെന്നും അമേറിസ് അഭിപ്രായപ്പെട്ടു. ക്ഷീണമകറ്റാനും, മുടി കൊഴിച്ചിൽ, വരണ്ട ചർമം തുടങ്ങിയ പ്രശ്‌നങ്ങൾക്കും ഇത്തരം കുളി നല്ലതാണെന്നാണ് സ്പാ അധികൃതർ അവകാശപ്പെടുന്നത്. നിരവധി ആളുകളാണ് ഈ വൈൻ സ്പായിൽ മുങ്ങിക്കുളിക്കാനെത്തുന്നത്.