ബക്കറ്റ് ലിസ്റ്റിലെ ഒരു മോഹം സഫലമായി; ബെൻ ധ്രുവ ദീപ്തി കണ്ടു

തന്റെ കാഴ്ച്ചകൾ മങ്ങി തുടങ്ങുകയാണെന്നും താമസിയാതെ താൻ അന്ധതയിലേക്ക് പോകുമെന്നും ഡാലസ് സ്വദേശിയായ ബെൻ പിയേഴ്സിനറിയാം. അന്ധത തന്റെ കണ്ണുകളെ മൂടും മുൻപ് ഈ ലോകത്തിലെ സുന്ദരമായ കാഴ്ച്ചകൾ കാണാണമെന്ന് ബെൻ പറഞ്ഞപ്പോൾ അവന്റെ മാതാപിതാക്കൾക്ക് മറുത്തെന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ഒൻപതാം വയസിൽ കാഴ്ച്ച പൂർണമായും ഇല്ലാതാകുമെന്ന് ബെനിനോട് ഡോക്ടർമാർ പറഞ്ഞതോടെയാണ് ഇനി മുൻപിലുള്ള രണ്ട് വർഷം കൊണ്ട് ലോകവിസ്മയങ്ങൾ കാണാൻ തീരുമാനിച്ചത്.
 | 

ബക്കറ്റ് ലിസ്റ്റിലെ ഒരു മോഹം സഫലമായി; ബെൻ ധ്രുവ ദീപ്തി കണ്ടു

തന്റെ കാഴ്ച്ചകൾ മങ്ങി തുടങ്ങുകയാണെന്നും താമസിയാതെ താൻ അന്ധതയിലേക്ക് പോകുമെന്നും ഡാലസ് സ്വദേശിയായ ബെൻ പിയേഴ്‌സിനറിയാം. അന്ധത തന്റെ കണ്ണുകളെ മൂടും മുൻപ് ഈ ലോകത്തിലെ സുന്ദരമായ കാഴ്ച്ചകൾ കാണാണമെന്ന് ബെൻ പറഞ്ഞപ്പോൾ അവന്റെ മാതാപിതാക്കൾക്ക് മറുത്തെന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ഒൻപതാം വയസിൽ കാഴ്ച്ച പൂർണമായും ഇല്ലാതാകുമെന്ന് ബെനിനോട് ഡോക്ടർമാർ പറഞ്ഞതോടെയാണ് ഇനി മുൻപിലുള്ള രണ്ട് വർഷം കൊണ്ട് ലോകവിസ്മയങ്ങൾ കാണാൻ തീരുമാനിച്ചത്.

ബക്കറ്റ് ലിസ്റ്റ് എന്ന ചിത്രത്തിൽ നിന്ന് പ്രചദനമുൾക്കൊണ്ട ബെൻ, കാണാൻ ആഗ്രഹമുള്ള സ്ഥലങ്ങളുടെ ലിസ്റ്റും തയ്യാറാക്കി. എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന ധ്രുവ ദീപ്തി എന്ന മായിക പ്രതിഭാസത്തിന് തന്നെയാണ് ബെനും മുൻഗണന നൽകിയത്. ബെനിന്റെ കഥയറിഞ്ഞ അലാസ്‌ക എയർലൈൻസ് രംഗത്തെത്തിയതോടെ ധ്രുവ ദീപ്തി കാണാനുള്ള അവസരമൊരുങ്ങുകയായിരുന്നു. ബെനിന്റെ മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കുമാണ് അലാസ്‌ക എയർലൈൻസ് സൗജന്യ വിമാന ടിക്കറ്റ് നൽകിയത്. അങ്ങനെ അലാസ്‌കയിലെ ഫെയർബ്ലാങ്കിൽ വച്ച് ബെൻ പ്രപഞ്ചത്തിലെ ആ മഹാ അത്ഭുതം കണ്ടു. അതിന്റെ ചിത്രങ്ങളെടുക്കാനും അവൻ മറന്നില്ല. ധ്രുവ ദീപ്തിയുടെ പശ്ചാത്തലത്തിൽ നിന്ന് നിരവധി ചിത്രങ്ങളാണ് ബെനിന്റെ മാതാപിതാക്കൾ പകർത്തിയത്. ഇനി ലിസ്റ്റിലുള്ള മറ്റ് സ്ഥലങ്ങൾ കാണാനുള്ള തയ്യാറെടുപ്പിലാണ് ബെൻ. ഈഫൽ ടവർ, ഈജിപ്തിലെ പിരമിഡ്, ലണ്ടൻ നഗരം, പാരീസ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് അടുത്ത യാത്രകൾ.

മരണം ഉറപ്പായ രണ്ട് ക്യാൻസർ രോഗബാധിതർ തങ്ങളുടെ മോഹങ്ങൾ പൂർത്തിയാക്കാൻ നടത്തുന്ന യാത്രയായിരുന്നു ബക്കറ്റ് ലിസ്റ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ പ്രമേയം.