ലോകത്തെ ഏറ്റവും വലിപ്പമുള്ള പശു എന്ന റെക്കോർഡുമായി ബ്ലോസം; വീഡിയോ കാണാം

അമേരിക്കയിലെ പാറ്റി ഹാൻസൻ എന്ന കർഷകയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് കൈവന്നിരിക്കുന്നത്. ഇവരുടെ പശുവായ ബ്ലോസം ലോകത്തിലെ ഏറ്റവും വലിപ്പമുള്ള പശു എന്ന റെക്കോർഡിനർഹയായിരിക്കുകയാണ്.
 | 
ലോകത്തെ ഏറ്റവും വലിപ്പമുള്ള പശു എന്ന റെക്കോർഡുമായി ബ്ലോസം; വീഡിയോ കാണാം

 

ഒട്ടാവ: അമേരിക്കയിലെ പാറ്റി ഹാൻസൻ എന്ന കർഷകയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് കൈവന്നിരിക്കുന്നത്. ഇവരുടെ പശുവായ ബ്ലോസം ലോകത്തിലെ ഏറ്റവും വലിപ്പമുള്ള പശു എന്ന റെക്കോർഡിനർഹയായിരിക്കുകയാണ്. 907 കിലോഗ്രാം ഭാരമുള്ള ബ്ലോസത്തിന്റെ പൊക്കം ആറടി നാലിഞ്ചാണ്.

ജനിച്ച് എട്ട് ആഴ്ച പ്രായമുള്ളപ്പോഴാണ് ബ്ലോസം പാറ്റിയുടെ ഫാമിലെത്തിയത്. ഇപ്പോൾ 13 വയസ്സ്. ഗിന്നസ് ബുക് ഓഫ് വേൾഡ് റെക്കോർഡിന്റെ 2016 -ാംമത് എഡിഷനിലാണ് ബ്ലോസത്തിന്റെ പേര് ചേർക്കപ്പെടുക.