പ്രതിപക്ഷ പ്രതിഷേധം അക്രമാസക്തം; മേയറെ തെരുവില്‍ വലിച്ചിഴച്ച് മുടി മുറിച്ചു, ബലം പ്രയോഗിച്ച് രാജിക്കത്തില്‍ ഒപ്പിടുവിച്ചു

അക്രമാസക്തമായ പ്രതിപക്ഷ പ്രതിഷേധത്തില് വനിതാ മേയര്ക്ക് തെരുവില് മര്ദ്ദനം.
 | 
പ്രതിപക്ഷ പ്രതിഷേധം അക്രമാസക്തം; മേയറെ തെരുവില്‍ വലിച്ചിഴച്ച് മുടി മുറിച്ചു, ബലം പ്രയോഗിച്ച് രാജിക്കത്തില്‍ ഒപ്പിടുവിച്ചു

ലാ പാസ്: അക്രമാസക്തമായ പ്രതിപക്ഷ പ്രതിഷേധത്തില്‍ വനിതാ മേയര്‍ക്ക് തെരുവില്‍ മര്‍ദ്ദനം. ബൊളീവിയയിലെ കൊച്ചബാംബ പ്രവിശ്യയിലെ ഒരു ചെറു നഗരമായ വിന്റോയിലെ മേയറായ പട്രീഷ്യ ആര്‍സിനാണ് മര്‍ദ്ദനമേറ്റത്. അക്രമികള്‍ ഇവരെ തെരുവിലൂടെ വലിച്ചിഴയ്ക്കുകയും തലമുടി മുറിക്കുകയും ദേഹത്ത് ചുവന്ന മഷി ഒഴിക്കുകയും ചെയ്തു. ഇവരെ ബലം പ്രയോഗിച്ച് രാജിക്കത്തില്‍ ഒപ്പിടുവിക്കുകയും ചെയ്തിട്ടുണ്ട്. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ പോലീസിന് വിട്ടുകൊടുത്തത്.

ബൊളീവിയയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവദാമായിരുന്നു. ഇതിന് ശേഷം ഭരണകക്ഷിയും പ്രതിപക്ഷവുമായി തെരുവില്‍ ഏറ്റുമുട്ടലുകള്‍ നടക്കുകയാണ്. ഈ പ്രതിഷേധങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ മൂന്ന് പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 20നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഇവോ മൊറാലസ് തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ഉണ്ടായത്. ഇതിന്റെ ഭാഗമായി വിന്റോയിലെ ഒരു പാലം പ്രതിപക്ഷം ഉപരോധിച്ചിരുന്നു.

രണ്ട് പ്രതിപക്ഷ പ്രതിഷേധകരില്‍ രണ്ട് പേരെ പ്രസിഡന്റിന്റെ അനുയായികള്‍ കൊലപ്പെടുത്തിയെന്ന വാര്‍ത്ത പരന്നതോടെയാണ് മേയര്‍ക്കെതിരെ ആക്രമണം ഉണ്ടായത്. ഒരാളുടെ മരണം സ്ഥിരീകരിച്ചിരുന്നു. പ്രസിഡന്റിന്റെ പാര്‍ട്ടിയില്‍പ്പെട്ട മേയര്‍ പട്രീഷ്യക്ക് ഇതില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇവരെ പ്രതിഷേധകര്‍ തെരുവിലേക്ക് വലിച്ചിഴച്ചത്. മേയറുടെ ഓഫീസ് ഇവര്‍ കത്തിക്കുകയും ചെയ്തു.