ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊറോണ ബാധ

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു.
 | 
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊറോണ ബാധ

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ സ്വയം ഐസോലേഷന്‍ സ്വീകരിച്ചിരുന്നു. ഇന്നാണ് അദ്ദേഹത്തിന്റെ ടെസ്റ്റ് പൊസിറ്റീവാണെന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്.

കഴിഞ്ഞ 24 മണിക്കൂറായി തനിക്ക് കൊറോണയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണെന്നും ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു. നിലവില്‍ സ്വയം ഐസോലേറ്റ് ചെയ്തിരിക്കുകയാണ്. എങ്കിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നയിക്കുമെന്നും ബോറിസ് പറഞ്ഞു.

ബ്രിട്ടനില്‍ അതിവേഗമാണ് കൊറോണ വൈറസ് പടരുന്നത്. ഇതുവരെ 11,600ലേറെയാളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 578 പേര്‍ മഹാമാരിയില്‍ മരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരനും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു.