ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്

ബ്രസീലിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. പ്രസിഡന്റ് ദിൽമ റുസെഫും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് എയ്സിയോ നെവസും തമ്മിലാണ് പ്രധാന പോരാട്ടം. ആദ്യ ഘട്ടത്തിൽ ഒരു സ്ഥാനാർത്ഥിക്കും 50ശതമാനം വോട്ട് നേടാൻ കഴിയാത്തതിനാലാണ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്.
 | 

ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്
ബ്രസീലിയ: ബ്രസീലിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. പ്രസിഡന്റ് ദിൽമ റുസെഫും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് എയ്‌സിയോ നെവസും തമ്മിലാണ് പ്രധാന പോരാട്ടം. ആദ്യ ഘട്ടത്തിൽ ഒരു സ്ഥാനാർത്ഥിക്കും 50ശതമാനം വോട്ട് നേടാൻ കഴിയാത്തതിനാലാണ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്.

ആദ്യ ഘട്ടത്തിൽ ദിൽമ റുസെഫിന് 41.1ശതമാനവും നെവസിന് 35ശതമാനവുമാണ് ലഭിച്ചത്. 12 വർഷമായി ദിൽമ റൂസെഫിന്റെ വർക്കേഴ്‌സ് പാർട്ടിയാണ് ബ്രസീലിൽ അധികാരത്തിൽ. 11 പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.