ബ്രേക്ക് ഡാന്‍ഡ് ഇനി മുതല്‍ ഒളിമ്പിക്‌സില്‍ മത്സരയിനം; പാരീസ് ഒളിമ്പിക്‌സില്‍ തുടക്കമിടും

ഒളിമ്പിക്സിലേക്ക് പുതുതായി ഉള്പ്പെടുത്തിയ നാല് മത്സരയിനങ്ങളില് ബ്രേക്ക് ഡാന്സും.
 | 
ബ്രേക്ക് ഡാന്‍ഡ് ഇനി മുതല്‍ ഒളിമ്പിക്‌സില്‍ മത്സരയിനം; പാരീസ് ഒളിമ്പിക്‌സില്‍ തുടക്കമിടും

ഒളിമ്പിക്‌സിലേക്ക് പുതുതായി ഉള്‍പ്പെടുത്തിയ നാല് മത്സരയിനങ്ങളില്‍ ബ്രേക്ക് ഡാന്‍സും. 2024ലെ പാരീസ് ഒളിമ്പിക്‌സ് മുതല്‍ ബ്രേക്ക് ഡാന്‍ഡ് ്ത്സരയിനമായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഹ് അറിയിച്ചു. സര്‍ഫിംഗ്, സ്‌കേറ്റ്‌ബോര്‍ഡിംഗ്, സ്‌പോര്‍ട്‌സ് ക്ലൈംബിംഗ് എന്നിവയ്‌ക്കൊപ്പമാണ് ബ്രേക്ക് ഡാന്‍സിനെയും പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്‌പോണ്‍സര്‍മാര്‍ക്കും മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നവര്‍ക്കും യുവാക്കള്‍ക്കും താല്‍പര്യമുള്ള കായികയിനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇവ മത്സരയിനങ്ങളായി പ്രഖ്യാപിക്കാന്‍ ഐഒസി തീരുമാനിച്ചത്. ഒളിമ്പിക്‌സിന് ആതിഥ്യം നല്‍കുന്ന നഗരത്തിന് പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ അവസരം നല്‍കുന്ന പുതിയ നിയമം കമ്മിറ്റി അവതരിപ്പിച്ചിരുന്നു. ഇതനുസരിച്ചാണ് പുതിയ നീക്കം.

ഹിപ്-ഹോപ് കള്‍ച്ചറിന്റെ ഭാഗമായി 1970കളില്‍ അമേരിക്കയില്‍ രൂപപ്പെട്ട ബ്രേക്ക് ഡാന്‍സ് ഇപ്പോള്‍ ഒരു കായികയിനമായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്. ലോകത്ത് പത്തു ലക്ഷത്തിലേറെ കായികതാരങ്ങള്‍ ഈയിനത്തില്‍ മത്സരിക്കുന്നുണ്ടെന്നാണ് കണക്ക്.