എല്‍ഇഡി ലൈറ്റുകള്‍ ആരോഗ്യത്തിനു ഹാനികരമെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഏറ്റവും സുരക്ഷിതമെന്നു കരുതിയിരുന്ന എല്ഇഡി ലൈറ്റുകളും ആരോഗ്യത്തിന് ഹാനികരമാകുമെന്ന് കണ്ടെത്തല്. അമേരിക്കന് മെഡിക്കല് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല് പ്രകാശം ചൊരിയുന്ന എല്ഇഡി തെരുവുവിളക്കുകളാണ് വില്ലനെന്ന് അസോസിയേഷന് വെളിപ്പെടുത്തി.
 | 

എല്‍ഇഡി ലൈറ്റുകള്‍ ആരോഗ്യത്തിനു ഹാനികരമെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍

വാഷിംഗ്ടണ്‍: ഏറ്റവും സുരക്ഷിതമെന്നു കരുതിയിരുന്ന എല്‍ഇഡി ലൈറ്റുകളും ആരോഗ്യത്തിന് ഹാനികരമാകുമെന്ന് കണ്ടെത്തല്‍. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ പ്രകാശം ചൊരിയുന്ന എല്‍ഇഡി തെരുവുവിളക്കുകളാണ് വില്ലനെന്ന് അസോസിയേഷന്‍ വെളിപ്പെടുത്തി.

മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ലൈറ്റുകള്‍ പുറപ്പെടുവിച്ചിരുന്നത് കണ്ണിന് അപായകരമല്ലാത്ത പ്രകാശമായിരുന്നെങ്കില്‍ ഉയര്‍ന്ന ശേഷിയുള്ളവ നല്‍കുന്നത് നീല നിറം കലര്‍ന്ന പ്രകാശമാണ്. ഇത് മനുഷ്യന്റെ ഉറക്കത്തെ ബാധിക്കുമെന്നാണ് അസോസിയേഷന്‍ പറയുന്നത്.

ബ്ലൂ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് കുറയ്ക്കണമെന്നും ശേഷി കുറഞ്ഞ വാം ലൈറ്റുകള്‍ ഉപയോഗിക്കാന്‍ തയ്യാറാകണമെന്നും അസോസിയേഷന്‍ നിര്‍ദേശിക്കുന്നു. നീല പ്രകാശത്തിന്റെ ദ്യുതി കാഴ്ചയെ ബാധിക്കാമെന്നും ഇതുമൂലം അപകടങ്ങള്‍ വരെയുണ്ടാകാമെന്നും അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

ഉറക്കക്കുറവിനും അതുമൂലമുണ്ടാകുന്ന വൈഷമ്യങ്ങള്‍ക്കും ഇത്തരം കൂടിയ അളവിലുള്ള നീലപ്രകാശം വഴിവെയ്ക്കും. അത് പകല്‍ സമയത്തെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും അമിതവണ്ണം പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്കു നയിക്കുകയും ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.