ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന് ഡോറിസിന് കൊവിഡ് 19(കൊറോണ) വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര് പ്രധാനമന്ത്രി അടക്കമുള്ള ഉന്നത നേതാക്കളുമായി അടുത്തിടപഴകിട്ടുണ്ടെന്നാണ് റിപ്പോര്ട്ടുകള്.
 | 
ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് കൊവിഡ് 19(കൊറോണ) വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ പ്രധാനമന്ത്രി അടക്കമുള്ള ഉന്നത നേതാക്കളുമായി അടുത്തിടപഴകിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായാല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഹോം ഐസലോഷനിലേക്ക് മാറേണ്ടി വരും. നേരത്തെ കണ്‍സര്‍വേറ്റീവ് എം.പിയായ ഡോറിസ് ഹോം ഐസലോഷനില്‍ കഴിയുകയായിരുന്നു. പരിശോധനയില്‍ രോഗം പോസിറ്റീവായതോടെ ആശുപത്രിയിലേക്ക് മാറിയേക്കും.

കോവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. മിക്കയിടങ്ങളിലും കൊറോണ സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ബ്രിട്ടനില്‍ മാത്രം ഇതുവരെ 370 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 6 പേര്‍ രോഗബാധയേറ്റ് മരണപ്പെട്ടതായും സൂചനയുണ്ട്. ഇറ്റലയില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. രോഗബാധ തടയുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.